2009, ഡിസംബർ 30, ബുധനാഴ്‌ച

കുഞ്ഞുവിളയാട്ടം



കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍ വീടുറങ്ങും
അവരുടെ കളീയും ചിരിയും വീടിനെ
ആഘോഷഭരിതമാക്കും
ആടിയും പാടിയും തിമര്‍ക്കുന്ന
അനര്‍ഘ നിമിഷങ്ങള്‍, വരണ്ട പ്രവാസ
വിരസതയില്‍,വിരഹം കയ്പ്പ് നീരായ്
കടിച്ചിറക്കുന്ന ഏതൊരാള്‍ക്കും
മനം കുളിര്‍ക്കുന്ന ഈ കാഴ്ച്ചകള്‍
തെല്ലൊരാശ്വാസം തന്നെ..


2009, ഡിസംബർ 27, ഞായറാഴ്‌ച

അനന്തരഫലം (കവിത)

ഉന്നത കുലജാത മാനസം തീര്‍ത്തൊരു
വന്‍ മതില്‍ മുന്നില്‍
അയല്പക്ക ദാരിദ്ര്യം കാണാതിരിക്കാന്‍

സഞ്ചാരമോ സദാ ശകടത്തില്‍
വഴിയോരങ്ങള്‍ പറന്നകലുന്ന വേഗം
മിന്നി മറയുന്ന പരിചിത മുഖങ്ങള്‍
ഇന്നലേകളില്‍ കൂടെ നടന്നവര്‍ എങ്കിലും
അപ്രത്യക്ഷനാവുന്നു ഞാന്‍ കറുത്ത-
ചില്ലിനുള്ളില്‍
അവരെനിക്കറിയാത്ത പോല്‍

അപരന്‍റെ മേല്‍ ചെളി തെറിച്ചാലെന്ത്
കുതിക്കണം ഞാന്‍ എങ്ങാണ്ടെങ്ങോ
പൊരുത്തമുള്ളോര്‍ക്കിടയിലേക്കെന്‍
പ്രയാണം..
ഞെട്ടണം മാലോകര്‍ എന്‍
കെട്ടിലും മട്ടിലും
ഉന്നത കുല ജാതനല്ലോ ഞാന്‍

............... < > ...................

മതിലുകള്‍ ഒന്നൊന്നായ് പൊളിയുന്നു മുന്നില്‍
ചിതലരിപ്പൂ കോട്ടകൊത്തളങ്ങള്‍
ഒരു തിരി വെട്ടമെനിക്ക് വേണം
ഈ ഇരുളീല്‍ നട്ടം തിരിയാതിരീക്കാന്‍

ഒരായിരം സൂര്യനൊന്നിച്ചുദിച്ചാലും
ഹ്റ്ദ്ത്തില്‍ വെട്ടമില്ലാത്തവനെപ്പോഴും
വിണ്ണില്‍ കൂരാ കൂരിരുട്ട് തന്നെ

ശഷ്ഠിപൂര്‍ത്തിയായിട്ടല്ല ഞാന്‍-
ചാരു കസേരയില്‍ ചായുന്നത്
അതിനെനിയും വ്യാഴവട്ടത്തിലേറെ ബാക്കി
അറിയുന്നു ഞാനിന്നീ ഗതി
അനിവാര്യമായ് കിട്ടേണ്ട ശിക്ഷയല്ലോ
തെളിയുന്ന നാള്‍വഴികള്‍ മുച്ചൂടും
ഓടി കിതച്ചു ഞാന്‍ പേപ്പട്ടിയേ പോല്‍

മിഥ്യാഭിമാന ശകടത്താല്‍
ചിറകൊടിഞ്ഞ് വീണ ഈ
ബന്ധനം പോലും എനിക്കിന്ന് മധുരിതം
ജാഡയും പൊങ്ങച്ചവുമശേശം ഇല്ലാത്ത
സാധു മനുഷ്യരാണിന്നെന്‍റെ ചുറ്റും

ഇന്നെന്‍റെ മുന്നില്‍ മതിലുകളില്ല
അയല്പക്കവും
അതിനപ്പുറവും കാണാം
അവിടെ സ്നേഹത്തിന്‍ പുഞ്ചിരിയും
ആര്‍ദ്രമാം കണ്ണുകളുമുണ്ട

നുകരട്ടെ ആവോള മീ പുതു വസന്തം
ശോഷിച്ച കോശങ്ങള്‍ക്കേകട്ടെ ജീവന്‍
പുതു ജീവന്‍..എന്‍ ശേഷിപ്പു ജീവിതം
ധന്യമാക്കാന്‍