2009, ഡിസംബർ 30, ബുധനാഴ്‌ച

കുഞ്ഞുവിളയാട്ടം



കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍ വീടുറങ്ങും
അവരുടെ കളീയും ചിരിയും വീടിനെ
ആഘോഷഭരിതമാക്കും
ആടിയും പാടിയും തിമര്‍ക്കുന്ന
അനര്‍ഘ നിമിഷങ്ങള്‍, വരണ്ട പ്രവാസ
വിരസതയില്‍,വിരഹം കയ്പ്പ് നീരായ്
കടിച്ചിറക്കുന്ന ഏതൊരാള്‍ക്കും
മനം കുളിര്‍ക്കുന്ന ഈ കാഴ്ച്ചകള്‍
തെല്ലൊരാശ്വാസം തന്നെ..


2009, ഡിസംബർ 27, ഞായറാഴ്‌ച

അനന്തരഫലം (കവിത)

ഉന്നത കുലജാത മാനസം തീര്‍ത്തൊരു
വന്‍ മതില്‍ മുന്നില്‍
അയല്പക്ക ദാരിദ്ര്യം കാണാതിരിക്കാന്‍

സഞ്ചാരമോ സദാ ശകടത്തില്‍
വഴിയോരങ്ങള്‍ പറന്നകലുന്ന വേഗം
മിന്നി മറയുന്ന പരിചിത മുഖങ്ങള്‍
ഇന്നലേകളില്‍ കൂടെ നടന്നവര്‍ എങ്കിലും
അപ്രത്യക്ഷനാവുന്നു ഞാന്‍ കറുത്ത-
ചില്ലിനുള്ളില്‍
അവരെനിക്കറിയാത്ത പോല്‍

അപരന്‍റെ മേല്‍ ചെളി തെറിച്ചാലെന്ത്
കുതിക്കണം ഞാന്‍ എങ്ങാണ്ടെങ്ങോ
പൊരുത്തമുള്ളോര്‍ക്കിടയിലേക്കെന്‍
പ്രയാണം..
ഞെട്ടണം മാലോകര്‍ എന്‍
കെട്ടിലും മട്ടിലും
ഉന്നത കുല ജാതനല്ലോ ഞാന്‍

............... < > ...................

മതിലുകള്‍ ഒന്നൊന്നായ് പൊളിയുന്നു മുന്നില്‍
ചിതലരിപ്പൂ കോട്ടകൊത്തളങ്ങള്‍
ഒരു തിരി വെട്ടമെനിക്ക് വേണം
ഈ ഇരുളീല്‍ നട്ടം തിരിയാതിരീക്കാന്‍

ഒരായിരം സൂര്യനൊന്നിച്ചുദിച്ചാലും
ഹ്റ്ദ്ത്തില്‍ വെട്ടമില്ലാത്തവനെപ്പോഴും
വിണ്ണില്‍ കൂരാ കൂരിരുട്ട് തന്നെ

ശഷ്ഠിപൂര്‍ത്തിയായിട്ടല്ല ഞാന്‍-
ചാരു കസേരയില്‍ ചായുന്നത്
അതിനെനിയും വ്യാഴവട്ടത്തിലേറെ ബാക്കി
അറിയുന്നു ഞാനിന്നീ ഗതി
അനിവാര്യമായ് കിട്ടേണ്ട ശിക്ഷയല്ലോ
തെളിയുന്ന നാള്‍വഴികള്‍ മുച്ചൂടും
ഓടി കിതച്ചു ഞാന്‍ പേപ്പട്ടിയേ പോല്‍

മിഥ്യാഭിമാന ശകടത്താല്‍
ചിറകൊടിഞ്ഞ് വീണ ഈ
ബന്ധനം പോലും എനിക്കിന്ന് മധുരിതം
ജാഡയും പൊങ്ങച്ചവുമശേശം ഇല്ലാത്ത
സാധു മനുഷ്യരാണിന്നെന്‍റെ ചുറ്റും

ഇന്നെന്‍റെ മുന്നില്‍ മതിലുകളില്ല
അയല്പക്കവും
അതിനപ്പുറവും കാണാം
അവിടെ സ്നേഹത്തിന്‍ പുഞ്ചിരിയും
ആര്‍ദ്രമാം കണ്ണുകളുമുണ്ട

നുകരട്ടെ ആവോള മീ പുതു വസന്തം
ശോഷിച്ച കോശങ്ങള്‍ക്കേകട്ടെ ജീവന്‍
പുതു ജീവന്‍..എന്‍ ശേഷിപ്പു ജീവിതം
ധന്യമാക്കാന്‍

2009, ഡിസംബർ 15, ചൊവ്വാഴ്ച

patturumal 2 Risham held on 13/12/09

മാപ്പിള പാട്ടിന്‍റെ ആഴവും പരപ്പും മാലോകരുടെ മുന്നില്‍ ദ്റ്ശ്യ ശ്രാവ്യ വല്‍ക്കരിക്കുന്നതില്‍ കൈരളി ടി.വിയുടെ സംഗീത പരിപാടിയായ “പട്ടുറു മാല്‍ “ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണ്. രിഷാമിന്‍റെ ഈ പാട്ട് (മാര്‍ക്ക്:84) മാപ്പിളപ്പാട്ടിന്‍റെ ഇമ്പവും തനിമയും കൊണ്ട് സമ്പന്നമാണു. കേട്ട് മടുത്ത പതിവ് മംഗല്യപ്പാട്ടില്‍ നിന്നും ഭിന്നമായ ശീലുകള്‍ ആണ് പ്രേക്ക്ഷകര്‍ ഇഷ്ട്ടപ്പെടുക. അത്തരം ശ്രമം രിഷാം തുടരുമെങ്കില്‍ ഫൈനല്‍ പ്രതീക്ഷ അസ്ഥാനത്തല്ല തീര്‍ച്ച..ഹസീന ബീഗം പാടിയ “ അറബ് നട അമര സുധ ” യും (മാര്‍ക്ക്:88) ശ്രദ്ധേയമാണു നല്ല പവറുള്ള ശബ്ദം.. ഇവിടെ “ഹുസ്സൈന്‍” കുരിക്കളുടെ സംഗീതവും, ഒ.യം കരുവാരക്കുണ്ടിന്‍റെ വരികളും തീര്‍ക്കുന്ന മാസ്മരിക സംഗീതം ശ്രോദ്ധാക്കളെ ശരിക്കും ആനന്ദാത്തിലാറടിച്ചു എന്നു പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തിയല്ല. അന്‍വര്‍.

2009, ഡിസംബർ 11, വെള്ളിയാഴ്‌ച

അഭിമാനമോ..പണമോ..


കള്ള് ചെത്ത്‌കാരന്‍ രാമു, ഏതോ വിധം അബ്കാരി മുതലാളി ആയി .. പറ്റിച്ചും പിടിച്ചു പറിച്ചും ആണെന്നും സംസാരം ഉണ്ട്. എങ്ങിനെയായാലും, സദാ ദൃഷ്ടികള്‍ മേല്പോട്ടുയര്‍ത്ത്തി തെല്ലുഅഹങ്കാരത്തോടെ ആണ് മൊതലാളീടെ നടപ്പ്‌ ! .. താഴെകിടയിലുള്ളവരെ അവഗണിച്ച് , തൊഴുതുകുംബിടാന്‍ - വരുന്നവരെ മാത്രം സ്വീകരിച്ചു.
പൈസക്കാരനായാല്‍ മാത്രം പോരാ,ഭക്തിയുമുണ്ടെങ്കിലേ നാട്ടില്‍ വലിയ മതിപ്പുണ്ടാകൂ എന്നതിനാല്‍ അതിനും ആശാന്‍ തയാറായി.അങ്ങിനെ അമ്പലക്കമ്മറ്റി സെക്രട്ടറിയായി. ഇനി ഐഡിയാ സ്റ്റാറാകാനും വേണെങ്കീ തയാര്‍, കലാപരമായി മുഖം തിരിഞ്ഞു നില്‍ക്കുന്ന നാട്ടുകാര്‍ ആയതിനാല്‍,ഏതായാലൂം ആ മെനക്കേടുണ്ടായില്ല.
പൈസേം ഭക്തിയും സാമാന്യം വലിയ കുടവയറുമുണ്ടെങ്കില്‍ അയാള്‍ മാത്ര്കായോഗ്യനായി.മുന്‍ കാല ദുര്‍നടപ്പുകള്‍ അതോടെ മാലോകര്‍ മറന്നു കൊടുക്കും..പിന്നെ മിസ്റ്റര്‍ ക്ലീന്‍.
കൈക്കോട്ടു പണിക്കാരനായ ദാമു , അയല്‍ക്കാരനും,അഭിമാനിയും ആണ്. അയാള്‍ പണക്കാര്‍ക്ക് മുമ്പില്‍ വെറുതെ കുനിഞ്ഞില്ല ... അത് അബ്കാരിയെ ക്ഷുപിതനാക്കി .... കുറെ ആള്‍ക്കാര്‍ കൂടിയ - കവലയില്‍ തല ഉയര്‍ത്തി അബ്കാരിനില്‍ക്കുകയായിരുന്നു. കൂടെ നിന്നവര്‍ തൊട്ടു തലോടി വിധേയത്തം കാണിച്ചു .... അത് വഴിയെ - കൈക്കോട്ടും തോളിലേറ്റി ദാമു വരികയായിരുന്നു .. ദൃഷ്ടികള്‍ താഴ്ത്തി , മണ്ണോടു മാത്രം വിധേയത്തം കാട്ടി നടക്കുന്ന ദാമു ...

എടൊ ദാമൂ ഇങ്ങോട്ട് വരാന്‍.. അബ്ക്കാരി കാറി വിളിച്ചു. വിളിച്ചിടത്ത് ചെല്ലാതെ ദാമു നിര്‍വികാരനായി നിന്നു. എന്തുണ്ടായിട്ടാടാ ഈ നെഗളിപ്പ്‌ !....താന്‍ ആരുവാ ഹും ..വെറും കൈക്കോട്ടു പണിക്കാരന്‍ അബ്കാരിയുടെ ആക്രോശം. പിന്നെ അങ്ങോട്ട്‌ - ദാമുവിനെ അവമതിക്കാന്‍ തുടങ്ങി .... പ്രായേണ അതൊരു വാഗ്ഗ്വാദം ആയി പരിണമിച്ചു …

അബ്കാരി : നീ എന്‍റെ പണം കണ്ടിട്ടുണ്ടോ ?
ദാമു : എന്തേ, പേഴ്സ് പോക്കറ്റടിച്ചു പോയോ..

അബ്കാരി : എന്‍റെ പണത്തിന്‍റെ ഊക്ക് എന്തെന്നറിയോ..
ദാമു : അതേതായാലും എന്‍റെ കയ്യൂക്കിനോളം വരില്ല..എന്തേയ് കാണണോ..

അബ്കാരി : നിന്‍റെ ഈ അഹങ്കാരത്തിനു, നീ അനുഭവിക്കും.ഓലപ്പുരയിലാ താമസം
എന്നാല്‍ വലിയ തറവാടിയെന്നാ ഭാവം..
ദാമു : മേക്കിട്ട് കേറാന്‍ വന്നാല്‍ അങ്ങിനെ തോന്നണം..

അബ്‌കാരി: എടാ ദാമു നീ വെറും പുഴു.. എന്‍റെ ബംഗ്ലാവ് , കാര്‍ , ഏ സി , സ്വമ്മിംഗ് പൂള്‍ ...അങ്ങനെമുന്തിയ ജീവിതം നയിക്കുന്ന ഞാനെവിടെ കിടക്കുന്നു..എന്നോടാ നിന്‍റെ കളി

എന്നാല്‍ കേട്ടോളൂ ... ദാമു തിരിച്ചടിച്ചു .....തെല്ലു ദാര്‍ശനികതയോടെ !

എന്റെ ജീവിതം നിന്റെതിലും മുന്തിയതാ ...നീ പറഞ്ഞതിലും അധികം എനിക്കുണ്ട് എന്റെ ഓലപ്പുര..തരുന്ന സുഖം നിന്റെ ബന്ഗ്ലാവിനു കാണില്ല .. പിന്നെ ബലിഷ്ടമായ രണ്ടു കാലുള്ളപ്പോള്‍.. എനിക്കെന്തിനു കാര്‍ പാട വക്കില്‍ കുളവും , അതിനുമപ്പുറം പുഴയും ! എന്തിനു പിന്നെ ''സ്വിമ്മിംഗ് ഫൂള്‍''...... പിന്നെന്താ എസിയോ സദാ തഴുകി വരുന്ന പടിഞ്ഞാറന്‍ കാറ്റുള്ളപ്പോള്‍ ... എന്തിനത് പിന്നെന്തിനാ മൊയലാളീ പണം
ഇത് എല്ലാം എനിക്ക് ഓശാരമായി ദൈവം തരുന്നു ..... പകരമായി ഞാന്‍ ദൈവത്തെ നമിക്കുന്നു
നീയോ ! ഹ ...കഷ്ടം ...എല്ലാം വില കൊടുത്തു വാങ്ങി , ''ബോണ്‍സായി'' ആക്കി മേനി നടിക്കുന്നു നീ വലിയ ആള്‍ ദൈവമാകാന്‍ നോക്കുന്നു ...... എന്നിട്ട് ഞങ്ങള്‍ പാവങ്ങള്‍ നിന്നെ നമിക്കണത്രേ.. ലജ്ജാവഹം. എന്നെ കിട്ടില്ല വേറെ ആളെ നോക്കണം.തന്‍റെ ചെലവിലാണോ ഞാന്‍ കഴിയുന്നത്..!!!
അബ്കാരി ഇളിമ്ബ്യനായി...തരിച്ചു നിന്നു ! കൂടെ നിന്നവര്‍ ആര്‍ത്തു ചിരിച്ചു …
പണം എന്നത് ആപേക്ഷികം - വില ഒടുക്കാതെ കിട്ടിയ ജീവന്‍ ....തിരിച്ചു പോകുന്നതും വിലയില്ലാതെ...എല്ലാം ...പ്രകൃതി തരുന്നു ... എന്നിട്ടും , ചിലര് - ''ബോണ്‍സായി '' സംസ്കാരത്തിന്റെ അടിമകള്‍ …ആള്‍ കൂട്ടത്തിലെ ഒരു ബുദ്ധി ജീവി പറയുന്നുണ്ടായിരുന്നു..
ദാമു അഭിമാനിയായി നടന്നകലുമ്പോള്‍ പിന്നാലെ അബ്‌കാരിയുടെ വിധേയരും അനുഗമിച്ചു…അബ്‌കാരി തലകുനിച്ച് വിയര്‍ത്തൊലിച്ച് നിന്നു. ആള്‍ബലം നഷ്ടപ്പെട്ട ഏതോ രാഷ്ട്രീയ്യ നേതാവിനെ പോലെ.
.............. ശുഭം ..............

2009, ഡിസംബർ 10, വ്യാഴാഴ്‌ച

മേട മാസപ്പുലരി കായലില്‍..

ചിത്രം : മിണ്ടാപൂച്ചയ്ക്കു കല്യാണം (1990)
സംഗീതം : രവീന്ദ്രന്‍
രചന :
പൂവ്വച്ചല്‍ ഖാദര്‍
ഗായകന്‍ :
കെ ജെ യേശുദാസ്‌
**************************
മേട മാസപ്പുലരി കായലില്‍
ആടിയും കതിരാടിയും..
നിന്‍ നീല നയന ഭാവമായി..
(മേട മാസപ്പുലരി..)

ഞാറ്റുവേല പാട്ടുകേട്ടു
കുളിരു കോരും വയലുകളില്‍..
ഞാറ്റുവേല പാട്ടുകേട്ടു
കുളിരു കോരും വയലുകളില്‍..
ആറ്റുകിളീ നിന്നെ കണ്ടു ഞാന്‍
പൂക്കൈതക്കാടിന്റെ രോമാഞ്ചം..
നിറയും വിരിയും കവിളില്‍ നാണമോ
കരളാകും തുടുമലരിന്‍ കവിതകള്‍..
(മേട മാസപ്പുലരി..)

കാറ്റിലാടി കുണുങ്ങിനില്‍ക്കും
പൂങ്കവുങ്ങിന്‍ തൂപ്പുകളില്‍..
കാറ്റിലാടി കുണുങ്ങിനില്‍ക്കും
പൂങ്കവുങ്ങിന്‍ തൂപ്പുകളില്‍..
കന്നിത്തുമ്പീ നിന്നെ കണ്ടു ഞാന്‍
കുട്ടനാടിന്റെ ഈ സൗന്ദര്യം..
നിറയും വിരിയും ചൊടിയില്‍ ദാഹമായ്‌
കവരാനായ്‌ കൊതിതുള്ളുന്നെന്‍ ഹൃദയം..
(മേട മാസപ്പുലരി..)

2009, ഡിസംബർ 7, തിങ്കളാഴ്‌ച

വയലില്‍ ഒരു സായാഹ്നം

അന്ന് ഇളം കാറ്റില്‍ തിരയിളക്കുന്ന നെല്‍ വയല്‍ - ഇന്ന് ക്രിഷി നടത്താതെ പാഴ്ഭൂമിയാക്കിയ കാരണങ്ങള്‍ എന്തുമാവട്ടെ - ഓടിക്കളിച്ച് ഉല്ലസിക്കുന്ന കുരുന്നുകളുടെ പാദസ്പര്‍ശമേറ്റെങ്കിലും ഹര്‍ഷപുളകിത്മാവട്ടെ -
അവിടെ കിളിര്‍ത്ത പുല്‍നാമ്പുകള്‍ക്ക്..

2009, ഡിസംബർ 6, ഞായറാഴ്‌ച

കടവത്തൂരിലെ മലവെള്ളം

മുതല പിടിത്തത്തിനായി കച്ചകെട്ടിയിറങ്ങിയ ചെറുപ്പക്കാരന്‍. ആശാന്‍ തുഴയുന്നത് നവീന മാത്ര്കയില്‍ തീര്‍ത്ത ഒരു ചങ്ങാടമാണ്. ഇതില്‍ രണ്ടാള്‍ക്കിരിക്കാനുള്ള സൌകര്യമേയുള്ളൂ.മൂന്നാള്‍ ഇരുന്നാല്‍ മുങ്ങുമെന്ന “തേക്കടി ദുരന്ത“ പാഠം അദ്ദേഹം ഉള്‍ക്കൊണ്ടു എന്നു വേണം കരുതാന്‍.


2009, ഡിസംബർ 1, ചൊവ്വാഴ്ച

മണക്കോട്ട് മൂല

കടവത്തൂരിലെ മണക്കോട്ട് മൂല പ്രശസ്ഥമാണു, പുഴയാല്‍ ചുറ്റപ്പെട്ട ഒരു ഉപദ്വീപാണിത്,വിസ്ത്റ്തമായ ഈ പ്രദേശം മുമ്പ് കശുവണ്ടി തോട്ടവും മുളങ്കാടുമായിരുന്നു.അന്നൊക്കെ മീന്‍ പിടിത്തക്കാര്‍ സദാ വിഹരിക്കാറുണ്ടായിരുന്നു.ക്രമേണ വെള്ളപ്പൊക്കത്താല്‍ കരയിടിഞ്ഞ മൂല ഇന്ന് നാശോന്മുഖമാണു.പരേതനായ മണക്കോട്ട് പര്യയിക്കയുടെ അധീനതയിലുള്ള ഭൂമിയാണിത്. ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരും ഇതൊന്നു പുഴഭിത്തി കെട്ടി സംരക്ഷിക്കാന്‍,അല്ലെങ്കില്‍ ഒരു നാടിന്‍റെ സവിശേഷതയാണു മായ്ക്കപ്പെടുക,ഇന്നു കുറുക്കന്‍,നീര്‍നായ എന്നീ ജീവികള്‍ ഇവിടം കയ്യടക്കിയിരിക്കുന്നു. പിന്നെ ചില മറുനാട്ടുകാര്‍ ഇവിടെ വന്നു നിരാശരായി മടങ്ങുന്നു..ശേഷിച്ച ശോഷിച്ച കാഴ്ച്ചകള്‍ കണ്ട്.

2009, നവംബർ 30, തിങ്കളാഴ്‌ച

മായുന്ന വയല്‍ കാഴ്ച്ചകള്‍..

ഇല്ലൊരു മലര്‍ചില്ലചേക്കേറുവാന്‍...(സംഗീതം:രവീന്ദ്രന്‍)

ഇയ്യശ്ശേരി തഴെ വയലില്‍ ചിത്രീകരിച്ചത്:
******************************************
അടുത്ത കാലം വരെയും ഈ വയല്‍ സജീവമായിരുന്നു,കടവത്തൂരങ്ങാടിയിലേക്ക് തെക്കുള്ളവര്‍ക്കും പെരിങ്ങത്തൂരങ്ങാടിയ്ക്ക് കിഴക്കുള്ളവര്‍ക്കും പോകാന്‍ ഒരു കുറുക്കു വഴിയായിരുന്നു.ഞാറ്റു വേലയില്‍ പകലന്തിയോളം മുഴുകുന്ന തൊഴിലാളികള്‍ വരമ്പത്തിരുന്നു കപ്പയും മത്തിയും കഴിക്കുമായിരുന്നു,ഞാറ്റു പാട്ടുകളാല്‍ മുഖരിതമാവുന്ന വിള നിലം,കലപ്പയേന്തി വരുന്ന കര്‍ഷകനും,മൂരിക്കൂട്ടങ്ങളും...അവയെ തെളീച്ച് ഉഴുതു മറിക്കുന്ന പാടവും അന്നു നിത്യ കാഴച്ചയായിരുന്നു, എന്നാലിന്നോ അതൊരുഗതകാല സ്മരണയിലൊതുങ്ങുന്നു.മഴക്കാലത്ത് പിരിയോലക്കുടയും,തൊപ്പിക്കുടയും വെച്ച് മണ്ണില്‍ പൊന്നു വിളയിച്ചിരുന്നു, ഇടിഞ്ഞ വരമ്പുകള്‍ പുനനിര്‍മ്മിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ടയര്‍ ഉരുട്ടാന്‍ ആവേശമായിരുന്നു മൂര്‍ന്നു കിടയ്ക്കുന്ന പാടവയലില്‍,തുഷാര കണങ്ങള്‍ കാലിനെ കുളീരണീയിച്ചതും പുളകിതമായി തൊടുവാന്‍ പാച്ചില്‍ കളിച്ചതും,മണ്ണിന്‍റെ ഗന്ധം നാസരന്ദ്രങ്ങളെ ഉന്മത്താമാക്കിയതും മണ്ണൂരുട്ടി കോലങ്ങള്‍ ഉണ്ടാക്കിയതും..വയല്‍ വരമ്പില്‍ വീണു കിടക്കുന്ന ഞാറു വകഞ്ഞു മാറ്റി പാല്‍ മേടിക്കാന്‍ പോയ പ്രഭാതങ്ങള്‍..വേനലില്‍ രേഷനരി തോളിലേറ്റി വരുമ്പോള്‍ പാടത്തെ മണ്‍കട്ടകയ്ക്കിടയില്‍ മറിഞ്ഞ് പരവശനായതും എല്ലാം..ഇന്നലയെന്ന പോല്‍ മനസ്സില്‍ മിന്നി മറയുന്നു..
ഇന്നു വിജനമാണു ഈ പാടം, വല്ലവരുടെയും നിഴല്‍ പോലും കാണാന്‍ പ്രയാസം,എന്‍റെ വയലല്ലെങ്കിലും ഞാന്‍
സ്നേഹിച്ച വയല്‍, ഇന്നു വാടി തളര്‍ന്നു പോയതെന്തേ...അന്നത്തെ തിരയിളക്കുന്ന നെല്‍ വയല്‍,ഇന്നു ക്രിഷി
നടത്താതെ പാഴ്ഭൂമിയാക്കിയതെന്തേ...എല്ലാം പ്രക്ര്തി തരുന്നു, നാമോ പുറം തിരിഞ്ഞിരുന്നു കാലാട്ടുന്നു..എന്നിട്ട് പ്രക്റ്തി ഭംഗി ടി.വിയില്‍ കണ്ട് സായൂജ്യമടയുന്നു, അവര്‍ക്കെന്തിനു വയലും വയല്‍ കാഴച്ചയും!
മനയത്ത് താഴെ വയല്‍

2009, നവംബർ 27, വെള്ളിയാഴ്‌ച

അടി ?


അടിയോടടി - അടിക്കുറിപ്പ് എഴുതാം
കൂട്ടുകാര്‍ക്ക് അയച്ചു തരാം
പ്രസിദ്ധീകരിക്കാം.
************************************

 കൂട്ട്: അടിയോടടി മൂക്കില്‍ നിന്നു ചോര വരുന്നത് വരെ..

പെരുമഴക്കാലം

(നഷ്ട വര്‍ഷം:ഇക്കൊല്ലത്തെ മലവെള്ളവും നഷ്ടമായി,
ഇനിഅടുത്തതിനു നാടു പിടിക്കണം)
മഴക്കാലം ഒരു ആഘോഷം തന്നെയാണ്. ഇറയത്ത് ഇറ്റിറ്റ് വീഴുന്ന മഴ നീര്‍ത്തുള്ളിയില്‍ കൈകള്‍ നീട്ടുന്നതും,കടലാസ് തോണീ ഒഴുക്കുന്നതും, അതിരു കടന്ന് മുറ്റത്തെ മഴയില്‍ കുളിക്കുന്നതും...അങ്ങിനെ മഴ വറ്ഷത്താല്‍ വയലില്‍ വെള്ളം കേറിവരുന്നതും കാത്ത്, വെളുപ്പാന്‍ കാലത്ത് ശൂന്യമായ വയല്‍ കണ്ട് നിരാശയടഞ്ഞ ദിനങ്ങള്‍..എല്ലാം ഇന്നലെയെന്ന പോലെ മനസ്സില്‍ തെളിയുന്നു.

കാത്തിരിപ്പിന്‍റെ ദിനങ്ങള്‍ നീണ്ടതില്ല ... വയല്‍ പുഴയായി മാറി..മനസ്സില്‍ ആഹ്ലാദം തിര തല്ലി .. പിന്നെ വയലിന്‍റെ ഇരു കരകളിലും പലരും കുത്തിയിരിപ്പായി,മുങ്ങാന്‍ കുഴിയിടുന്നവര്‍.. മലക്കം മറിയുന്നവര്‍, മീന്‍ പിടുത്തക്കാര്‍, വാഴത്തട കൂട്ടിക്കെട്ടി ഇരു കരയിലേക്കും തുഴയുന്നവര്‍, തൊണ്ടര കെട്ടി നീന്തല്‍ പടിക്കുന്ന കുട്ടികള്‍ ദൂരങ്ങളില്‍ നിന്നും കുന്നിറങ്ങി വന്ന് മലവെള്ളം കാണ്‍ഊന്നവര്‍..വയലോര വാസികളെ തേടിയെത്തിയ വെള്ളത്തില്‍ അലക്കാന്‍ വരുന്ന പെണ്ണുങ്ങള്.... പര്യയിക്കയും ചന്ദ്രനും വലിയ തോണീയുമായി വരുമ്പോള്‍..കൂക്കി വിളി ,ആര്‍പ്പു വിളി അങ്ങിനെ വര്‍ഷക്കാലം ഞങ്ങളുടെ വയലില്‍ ഒരു വള്ളം കളീയുടെ ആഹ്ലാദതിമര്‍പ്പാണു സമ്മാനിക്കുന്നത്

(അന്ന് വാഴത്തടി - ഇന്ന ഫോറിന്‍ തോണി)
വെള്ളം താഴുന്നോ അതല്ല പൊന്ങ്ങുന്നോ എന്ന തര്‍ക്കം എല്ലാ വര്‍ഷത്തേയും പോലെ ഒരു വശത്ത്നടക്കുന്നുണ്ടായിരുന്നു.അതിനായ് കമ്പുകള്‍ കുത്തി അടയാളം വെച്ചിട്ടാണു കഞ്ഞി കുടിയ്ക്കാന്‍ പോകുന്നത് എന്നാല്‍ അത് പൊക്കി വെച്ചു പറ്റിക്കുക എന്നത് ഞങ്ങളുടെ സ്ഥിരം പരിപാടിയാണു, തിരികെ കഞ്ഞി മോന്തി വരുന്ന കൂട്ടുകാര്‍ “ അയ്യോ വെള്ളം താണു..പോകുമ്പോള്‍ ഉള്ളതിലുമൊരടി താണൂ”...ഇത് മറയത്തിരുന്നു കേട്ട് ചിരിക്കാന്‍ ഞങ്ങള്‍..ഇതേ അനുഭവം മറിച്ചും ഉണ്ടാവും..അങ്ങിനെ ഒരു കോമ്പ്രമൈസ് എന്ന നിലക്ക് ഇരുവരും ഒരു നിഗമനത്തിലെത്തും..അതെ നിന്ന നില്പാ താണിട്ടുയില്ല പൊങ്ങീട്ടുയില്ലാ..
ആടിത്തിമര്‍ത്താറാടി ..പതിയെ നേരമിരുട്ടി..മ്ലാനമായ മുഖങ്ങള്‍.. ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് തീരുമോ ഈ ആഘോഷം എന്ന ആദി ഞങ്ങളെ വേട്ടയാടി.. എങ്ങാനും മഴ നിന്നു പോകുമോ വെള്ളം താഴ്ന്നേക്കുമോ?
“മലവെള്ളമാ“ പോരാത്തതിനു തോരാത്ത മഴയും..നമ്മുടെ വീട്..ഒലിച്ച് പോകുമോ ? ബര്യന്ചനും തരിപ്പ ബാലനും പറയുകയായിരുന്നു..എങ്കിലും സംഗതി മേലോട്ടാണ് എന്നതില്‍ ഉള്ള് സന്തോഷിച്ചു. വെള്ളം താഴല്ലേ പടച്ചോനേ എന്ന പ്രാര്‍ത്ഥനയോടെ അടുത്ത പ്രാഭാതം പുലരുന്നതും കാത്ത് ഉറങ്ങാതെയുറങ്ങി..

അകലെ പള്ളി മിനാരത്തില്‍ ബാങ്കൊലി..പൂവന്‍ കോഴി കൂകി ..കാക്കകള്‍ കരഞ്ഞു..അവറ്റകളുടെ ശബ്ദത്തില് ദുഖം തളം കെട്ടിയിരുന്നു.. ഞങ്ങള്‍ മെല്ലെ പടിവാതില്‍ വാതില്‍ തുറന്നു..കണ്ണൂകള്‍ വയലിലേയ്ക്കെറിഞ്ഞു..അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു അത്..മലവെള്ളം മുറ്റത്തെത്തി നില്‍ക്കുന്നു..പാരാവാരം കണക്കെ, മേലെ പറമ്പിലെ വാഴതലപ്പുകള്‍ മാത്രം കാണാം..കോലായില്‍ കൂനിയിരിക്കുന്നു ബര്യന്‍ചനും തരിപ്പ കണ്ണനും..കൂടെ പെണ്ണുങ്ങളും പിള്ളാരും..ഒഴിഞ്ഞ് കിടന്നിരുന്ന തൊഴുത്തില്‍ കാലികള്‍ നിന്നു മോങ്ങുന്നു..എല്ലാം പ്രളയം ഇക്കരെയെത്തിച്ച അക്കരെക്കാര്‍..കീരി മൂലക്കാര്‍ ഒന്നടങ്കം കുടിയേരിയിരിക്കുന്നു.അതാ പിന്നെയും വരുന്നു തോണീകള്‍ നിറയെ ആള്‍ക്കാര്‍..ആര്‍പ്പു വിളിയും അട്ടഹാസവുമില്ലാതെ.. ഇത്ര ദുരിതം വിത്യ്ക്കുന്ന ഒന്നാണോ മലവെള്ളം ?

പ്രഭാതത്തിന്‍റെ ശാന്തതയില്‍ അങ്ങകലെ കടലിലെ കോളിളക്കം ഞാന്‍ കാതോര്‍ത്തു..പടച്ചവനേ പ്രപഞ്ചത്തിന്‍റെ സര്‍വ്വ താളവും തെറ്റിയോ? മഴ എന്നിട്ടും വാശിയാലെ തിമര്‍ക്കുകയല്ലോ..എല്ലാരും വിറങ്ങലിച്ചിരിക്കുന്നു.. ഇന്നലത്തെ ആഘോഷത്തിമര്‍പ്പ് ഓര്‍ത്തു. വെള്ളം കേറാന്‍ ആശിച്ചതിന്‍റെ ശിക്ഷയാണോ..ഞങ്ങള്‍ കൂട്ടുകാര്‍ ഭയപ്പാടോടെ പരസ്പരം നോക്കി..മുതിര്‍ന്നവര്‍ അപ്പോള്‍ മനം നൊന്തു പ്രാര്‍ത്തിക്കുന്നുണ്ടായിരുന്നു...“പുലര്‍ച്ചെ നോക്കുമ്പോ.. മുറ്റത്ത് മുട്ടിനു മേല്‍ വെള്ളായീര്ന്ന് ഇപ്പോ ലേശം വലിഞ്ഞിട്ടുണ്ട് വെള്ളം താഴുന്ന ലക്ഷണമാ ” തളം കെട്ടിയ നിശബ്ദതയെ ഭജ്ഞിച്ച് കുഞ്ഞമ്മതിക്ക പറഞ്ഞു.അതൊരു ആശ്വാസ മന്ത്രമായി തോന്നി. പടച്ചോനേ..ഇനിയൊരിക്കലും ഇമ്മാതിരി വെള്ളം കേറരുതേ.. അപ്പോള്‍ എന്‍റെ മനസ്സും പ്രാര്‍ത്ഥിക്കയായിരുന്നു.

റോഡ് തോടായപ്പോള്‍

2009, നവംബർ 24, ചൊവ്വാഴ്ച

മലവെള്ളക്കാഴ്ച്ചകള്‍


മലവെള്ളത്തിന്‍റെ ചില നേര്‍കാഴ്ച്ചകള്‍


















2009, നവംബർ 23, തിങ്കളാഴ്‌ച

ഒരു ചക്കയുടെ ദുരന്ത കഥ




  മിനിക്കഥ- അന്‍വര്‍ സെയ്ദ്
എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍, അന്ന് കുഞ്ഞാലി ആറാം ക്ലാസ്സില്‍ പഠിക്കുകയാവും. ക്ലാസില്‍ വൈകിയെത്തുന്നത് പതിവാക്കിയ കുഞ്ഞാലിയെ മാഷ് ശാസിക്കുമായിരുന്നു, എന്നാല്‍ അവന്‍ എന്തെങ്കിലും കാരണം പറഞ്ഞ് മാഷെ പറ്റിക്കും.
അങ്ങനെ ജനുവരിയിലെ തണുത്ത ഒരു പ്രഭാതം, കുഞ്ഞാലിയും കുഞ്ഞീബിയും തീകളത്തില്‍ ചെന്നു തീ കാഞ്ഞു കുളിരു മാറ്റി. ഇറയില്‍ തിരുകിയ ചിരട്ടയില്‍ നിന്നു ഉമിക്കരി എടുത്ത് പല്ല് തേച്ചു. കുഞ്ഞിയകത്ത് കേറിയപ്പോള്‍ തേന്‍ വരിക്കയുടെ മാസ്മര ഗന്ധം കുഞ്ഞാലിയെ ഉന്മാദ പുളകിതനാക്കി. നാക്കില്‍ വെള്ളമൂറി. അവനു ആക്രാന്തം മൂത്തു. എന്നാല്‍ ചക്കയുടെ കൈകാര്യ കര്‍ത്തവ്യം കുഞ്ഞീബിക്കാണു, രണ്ട് വയസ്സിന്‍റെ മൂപ്പാണ് ഈ അവകാശം അവള്‍ക്ക് നേടി കൊടുത്തത്. “ വലിയ മൂപ്പത്തി കുഞ്ഞാലിക്ക് നിരാശയായി. എന്താണു മാര്‍ഗ്ഗം അവന്‍റെ തലപുകഞ്ഞു.

കുഞ്ഞിബി ഇന്നു സ്കൂളില്‍ പോണില്ല എന്തായിരിക്കാം കാരണം, മറ്റൊന്നുമായിരിക്കില്ല - ഞാന്‍ പോയ തഞ്ചം നോക്കി ചക്ക മുഴുവന്‍ തിന്നു തീര്‍ക്കാനാവും മൂപ്പത്തിയുടെ പരിപാടിസമ്മതിക്കില്ല ഞാന്‍ആദി വ്യാധിയായി അവനില്‍ പടര്‍ന്നു…‘’പത്തായമേ ശരണമയ്യ‘’ കുഞ്ഞാലി നീര്‍നിമേഷനായി. കുഞ്ഞീബി ഉമ്മറത്ത് ഉരളില്‍ അരിയിടിക്കുകയാണു പുട്ടുണ്ടാക്കാന്‍..ഇതു തന്നെ പറ്റിയ സമയം ങ്യാഹ ഹ ഹ

ഞൊടിയിടയില്‍ മുഴുത്ത ചക്ക വാരിയെടുത്തു. ഇഴഞ്ഞിഴഞ്ഞ് ചായ്പില്‍ കയറി , കൊടുവാളെടുത്ത് വെട്ടി രണ്ടായി പകുത്തു..സംഗതി സക്സസ്..ഇനി പണ്ഡാരം കുഞ്ഞീബിയെങ്ങാനും വന്നേക്കുമോ !
വീണ്ടും പരിസരത്ത് കണ്ണുപരതി..ആരുമില്ല.മുറിയന്‍ചക്കയുമായികുഞ്ഞാലിപത്തായത്തിനുള്ളിലേയ്ക്ക്
ഊളിയിട്ടു. ഓരോന്നായി ചുളകള്‍ പിഴുതെടുത്ത് അണ്ണാക്കില്‍ തള്ളീ. അവന്‍റെ ഒടുക്കത്തെ ആക്രാന്തം !
ചക്കയുടെ സിംഹ ഭാഗവും അകത്താക്കി. ഇനി ചക്ക മടലെങ്ങാനും ബാക്കി വന്നാലായി. തീര്‍ക്കാനുള്ള
ബദ്ധപ്പാടില്‍ ചക്കച്ചേണീ തൊണ്ടയില്‍ കുടുങ്ങി. ശ്വാസം നിലച്ചേക്കുമോ എന്നു ശങ്കിച്ചു പോയി
ക്ഫും ങ്ക്ഫും..ചുമയുടെ ശബ്ദം പത്തായത്തിനുള്ളില്‍ ഡീട്ടീയെസ് പ്രതീതി തീര്‍ത്തു. എലിപ്പെട്ടിയില്‍
കുടുങ്ങിയ എലിയെ പോലെ കുഞ്ഞാലി പത്തായത്തില്‍ പിടഞ്ഞു..

അതേസമയം, ചക്ക കാണാതെ പരവശയായി കുഞ്ഞീബി ഒടുക്കം ചായ്പിലെത്തി..അപ്പോഴാണു പത്തായത്തില്‍ പിടയുന്ന കുഞ്ഞാലിയെ കാണുന്നത്. അനിയന്‍റെ ആക്രാന്തത്തില്‍ ആദ്യം ദേശ്യം തോന്നിയെങ്കിലും കുഞ്ഞാലിയുടെ നിസ്സഹായാവസ്ഥയിലവള്‍ക്ക് ഖേദം തോന്നി..അങ്ങിനെ പതിയെ അവനെ പുറത്തെടുത്ത് വെളിയില്‍ കൊണ്ട് പോയി ഇരുത്തി. അപ്പോഴും കുഞ്ഞാലിയുടെ ചുമ നിലച്ചിരുന്നില്ല. കുഞ്ഞീബി പുറം തടവി, തലപിടിച്ചു കുലുക്കി,ഒപ്പം കുഞ്ഞാലി വായില്‍ വിരലിട്ടു ഓക്കാനിച്ചു..ബ് ഹുവാ ആഹ്.. കുഞ്ഞാലി അകത്താക്കിയതെല്ലാം ചറ പറാ പുറത്തായിഹാവൂ ന്തോരാശ്വാസം..കുഞ്ഞീബി അതെല്ലാം നീ വാരിയെടുത്തോ?

കണക്കായിപ്പോയ് ങ്ക്ക് തരാതെ തിന്നതിതിന്നു പടച്ചോന്‍ തന്ന ശിക്ഷയാ ഇത് ആക്രകൊതിയന്‍..
കുഞ്ഞീബി ചൊടിച്ചുമതിയെട്ടീ..പോ അകത്ത് തൊടങ്ങി രണ്ടും കൂടി ഗുലുമാല്‍.. ഉമ്മ ഇടപെട്ടു
അങ്ങിനെ കുഞ്ഞീബി ചായ്പ്പില്‍ കിടന്ന പാതിമുറിയാക്കിയ ചക്കയുമായി പോരാട്ടം തുടങ്ങി, കുഞ്ഞാലിക്ക്
ബാക്കി വെക്കാതെ മുഴുവന്‍ അവള്‍ തന്നെ അകത്താക്കി, ചെറിയ പ്രതികാര ബുദ്ധിയോടെ..

ഈ കരണം മറിച്ചിലിനിടയില്‍ സമയം പോയത് തീരെ അറിഞ്ഞിരുന്നില്ല..സമയനിഴല്‍ അപ്പോഴേക്കും നടുമുറ്റത്തെത്തിയിരുന്നു - അഥവാ മണി പത്ത്.. കുഞ്ഞാലി സട കുടഞ്ഞു..കയ്യില്‍ കിട്ടിയ ബുക്കുമായി
സ്കൂളിലേയ്ക്കോടി.. ക്ലാസിന്‍റെ പടിവാതിയ്ക്കല്‍ അവന്‍ പട്ടിയേ പോലെ കിതച്ചു. ദാമോദരന്‍ മാഷ്
ക്ലാസെടുത്തു നില്‍ക്കയായിരുന്നു..

തെല്ലിട കുഞ്ഞാലി ചിന്തയിലാണ്ടു..എന്ത് കാരണം പറയും ?! … ഇന്നലെ പശുകുത്താന്‍ വന്നു.. ചെളിയില്‍ വീണു എന്നൊക്കെ പറഞ്ഞൊപ്പിച്ചു ഇന്നെന്തു പറയും..? ഏന്തായാലും ചക്ക ദുരന്തം പരയേണ്ടെന്ന് വെച്ചു  അതെ അതു തന്നെ മനസ്സില്‍ ചില എഡിറ്റിങ്ങുകള്‍ രൂപപ്പെടുത്തുകയായിരുന്നു
 മാഷേ,
ഞാനല്പം വൈകി, ഇന്നലത്തെ ആ പശു ഇന്നു എന്നെ കുത്താന്‍ വരാന്‍ വൈകിയതിനാലാണു ഞാന്‍
എത്താന്‍ വൈകിയത്. ആയതിനാല്‍ എന്നെ ക്ലാസില്‍ കേറ്റണമെന്നപേക്ഷ. ആത്മഗതം ഗദ്ഗദമായി
പുറത്തേയ്ക്ക് തികട്ടികുഞ്ഞാലിയുടെ പ്രസ്ഥാവന കേട്ട് മാഷടക്കം ക്ലാസില്‍ കൂട്ടച്ചിരി
പ്രകമ്പനം കൊണ്ടു.

കുഞ്ഞാലീസ് കുഞ്ഞീബീസ് തമാശകള്‍ ഇനിയും (തുടരും) ഇന്‍ശാ അള്ളാ..


2009, നവംബർ 16, തിങ്കളാഴ്‌ച

എന്‍റെ രചനകള്‍








NeeLPaL- അന്‍വര്‍ സെയീദ്‌
പ്രവാസ മൗന നൊമ്പരം
************************
ഉരുകുന്ന വെയിലില്‍
പണിയുന്നൊരീ ഞങ്ങള്‍
തേങ്ങുന്നു വിയര്‍പ്പില്‍
ഇന്നുമീ മരുഭൂവില്‍

ഒന്നിനു പകരം - തരും
പതിമ്മൂന്നെന്നനുപാതം
എല്ലരേം മാടി
വിളിക്കുന്ന-പ്രത്യാശ
എങ്കിലും
വെന്തിടും നാളുകള്‍
നെടുവീര്‍പ്പില്‍ ആന്യമായ്
ഭഗ്നാശനായ് തിരികേ
പറന്നിടുമ്പോള്‍

കഷ്ടം ഹാ
നേടുവാന്‍ വന്നൊരീ
വാഗ്ദത്ത ഭൂമിയും
വാ പിളര്‍ക്കുന… Continue


സ്വര്‍ഗ്ഗ പൂങ്കാവനം
*****************


NeeLPaL- അന്‍വര്‍ സെയീദ്‌



ഇന്നലേകള്‍ തീര്‍ത്ത കാലുഷ്യങ്ങള്‍ക്കൊടുവില്‍
ഇന്നിന്റെ യാഥാര്‍ത്ഥ്യം എന്നോട് പറഞ്ഞു
നമുക്കു പോകാം സ്വസ്ഥമാം ഒരിടത്തേയ്ക്ക്
ജാഡയും കാപട്യവുമില്ലാത്ത പച്ചയാം
മനുജര്‍ക്കിടയിലേക്ക്
ഹിംസയും ചൂഷണവുമില്ലാത്ത
സ്വഛമായി ഒഴുകുന്ന നദിക്കരയിലേക്ക്

അവിടേ,ഹരിതാഭമാം വയലേലകളില്‍
തിരയിളക്കുന്ന തെന്നലുണ്… Continue


NeeLPaL- അന്‍വര്‍ സെയീദ്‌

പൊട്ടന്‍ കുഞ്ഞിയേതും - പിന്നെ - കൊട്ടീമ്പി കുമാരനും
*************************************************
മടവത്തൂര്‍ ഗ്രാമനിവാസികള്‍ക്കു എന്നും പൊട്ടിച്ചിരിചചു ഹരം കൊള്ളാന്‍ വിധിക്കപ്പെട്ട രണ്ട് കഥാ പാത്രങങളാണ്ഇരുവരും... സീരിയലും കോമടിയും അരങ്ങു വാഴുന്നതിന്നു മുംബേ ജനിച്ച താരങ്ങളില്‍ താരങ്ങള്‍ ...
വെറും കുമാരനായി ജനിച്ച - കുമാരന്‍ , ജീവിത യാത്രയില്‍ എവിടെയോ ഇടിച്ച് കൊട്ടീമ്ബി കുമാരനായി , നാട്ടുകാര്‍ ആക്കി എന്നതാവും കൂടുതല്‍ ശരി. ഇയാള്‍ടെ അങ്ങാടി പ്രവേശമാണ് പുകിലുകള്‍ക്കു തുടക്കം കുറിക്കുന്നത് , കൊട്… Continue

NeeLPaL- അന്‍വര്‍ സെയീദ്‌


പശ്ചാതാപം - കവിത
**************************
പരകോടി യുഗങ്ങള്‍ പിറകേ...
ശൂന്യതയിലൊരു പിണ്ഡം
അനാദിയില്‍, സാന്ദ്രത തന്‍
പാരമ്യതയില്‍ മഹാ വിസ്ഫോടനം
പദാര്‍ത്ഥ വികാസ പരിണിതിയില്‍
തണുത്തുറഞ്ഞു ഖര രൂപമാര്‍ന്നു
കിടപ്പിതല്ലോ വിസ്മയപ്രപഞ്ചം

പരകോടി ജീവല്‍ തുടിപ്പുകള്‍ കാണ് വൂ
അതിലൊരു വിവേക ബുദ്ധിയാല്‍
പുഞ്ചിരി തൂകി ഇരിപ്പതോ മനുഷ്യന്‍
അറുനൂ… Continue
NeeLPaL- അന്‍വര്‍ സെയീദ്‌

സമവാക്യം (കവിത)
***********************
സത്യം
പുറം തിരിഞ്ഞിരുന്നു
കാലാട്ടുകയോ
തമസ്സിനെ കീറി മുറിക്കും
ഉദയസൂര്യനാകാതെ

സ്വന്ത - ബന്ധങ്ങള്‍ തന്‍
പങ്കു വെക്കലുകള്‍
സ്നേഹവായ്പ്പുകള്‍
സഹായഹസ്തങ്ങള്‍
സര്‍വ്വം -
തേടുവോര്‍ക്കേവര്‍ക്കും
നേടാന്‍ അര്‍ഹതയില്ലയോ

പണമോ കുലമഹിമയോ
തത്‌ -പ്രമാണം
ഇവിടെ 'മൂന്നുമേഴു'മാവില്ല - പത്ത്‌
ചേര… Continue

NeeLPaL- അന്‍വര്‍ സെയീദ്‌

പരമാര്‍ത്ഥം !
****************
നേരറിയാന്‍ ...നേരത്തെ അറിയാന്‍
നേരം വെളുപ്പിനേ കാത്തിരുന്നൂ ..
പത്രത്താളുകള്‍, ഹ്രസ്വ ദര്‍ശിനികള്‍
ആഗോള ബന്ധിത സങ്കേതങ്ങള്‍ ..
മിക്കതും ആവാഹിച്ചഭംഗുരം -
തരിച്ചു പോയെന്‍ മനം

സത്യത്തെ വ്യത്യസ്തമായ്‌
കൊല ചെയ്ത വാര്‍ത്തകള്‍
നിഴലുകള്‍ക്ക്‌ ആള്‍രൂപം ചാര്‍ത്തിയ രചനകള്‍
നേരിന്റെ നെറുകയില്‍ നോ… Continue

NeeLPaL- അന്‍വര്‍ സെയീദ്‌




ആദ്റ്ശ്യ  കരങ്ങള്‍ - അനുഭവകഥ
***********************************
മയ്യഴിപ്പാലം നടുങ്ങി !
എന്‍റെ ഹൈസ്കൂള്‍ കാലം ....,
മിക്കവാറും പടിത്തമല്ല , പഠിപ്പ് മുടക്കലാണെന്ന് പറയട്ടെ ..!
ഞാനതിനു ഉത്തരവാദിയല്ല - സമരം ചെയ്യുന്ന കുട്ടികളും ,
അതിലേക്കു തള്ളി വിടുന്ന പാര്ട്ടിക്കാരുമാണ് ... എന്തിനീ സമരങ്ങള്‍ ..?
ഇന്നും എനിക്ക് ഉത്തരം ഇല്ല !. എന്നാലും സമരം - ഒരു സൌകര്യമായിരുന്നു .

നമുക്ക് കഥ പറയാം .......
അങ്ങിനെയിരിക്കെ , വന്നു ഭവിച്ച ഒരു സമര ദിനം ,
പത്തരയായിരിക്കും .. ലോങ്ങ്‌ ബെല്‍ അടിച്ചു .
എല്ലാം ശുഭം ...ആയുഷ്മാന്‍ ഭവഃ ..സമരം ജയിച്ചേ .....സ്കൂള്‍ വിട്ടേ ..

ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികള്‍ ഒത്തു ക… Continue

കൈക്കോട്ടു പണിക്കാരന്‍!(ദാമു)
**********************************

NeeLPaL- അന്‍വര്‍ സെയീദ്‌

കള്ള് ചെത്ത്‌കാരന്‍ രാമു, ഏതോ വിധം അബ്കാരി മുതലാളി ആയി
പറ്റിച്ചും ......പിടിച്ചു പറിച്ചും , ആണെന്നും സംസാരം ഉണ്ട് ,
എങ്ങിനെയായാലും -
സദാ ....... ദൃഷ്ടികള്‍ മേല്പോട്ടുയര്‍ത്ത്തി തെല്ലു അഹങ്കാരത്തോടെ
ആണ് മൊതലാളീടെ നടപ്പ്‌ ! ..
താഴെകിടയിലുള്ളവരെ അവഗണിച്ച് , തൊഴുതു കുംബിടാന്‍ -
വരുന്നവ… Continue

ഞാന്‍, സദാ തിരക്കിലാണ് .. !( കവിത )
******************************************
NeeLPaL- അന്‍വര്‍ സെയീദ്‌


ഒന്നുമല്ലാതിരുന്ന - അന്ന് ഞാന്‍ കവിത എഴുതിയില്ല
കണ്ണീരും , പുഞ്ചിരിയും അതിന്റെ - നനവും , ഗന്ധവും
കവിതാ ശകലമായ്‌ അന്നെന്റെ ഉള്ളിലൊതുക്കി -
പുറത്ത്‌ ഞാന്‍ വെളുക്കെ ചിരിച്ചു

പുലരി മഞ്ഞില്‍ - ഞാറിന്‍ തുമ്പുകള്‍ തലോടി,
അന്ന് ഞാന്‍ പാട വരമ്പില്‍ - നടക്കുമായിരുന്നു
വൃക്ഷ തണലില്‍ - മന്ദമാരുതനില… Continue

ഇന്നും പഠിപ്പ് മുടക്കം ...ഇന്നലെയും - അതെ !(ചെറു കഥ )
***********************************************************
NeeLPaL- അന്‍വര്‍ സെയീദ്‌




അന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ..
ആടി തിമര്ത്ത യു.പി കാലഘട്ടം താണ്ടി - തെല്ലു വലുതായെന്നു അഹങ്കരിക്കാന്‍ തോന്നുന്ന കാലം .....
ഇനി കുട്ടിക്കളി ഒക്കെ നിര്‍ത്തണം ,അങ്ങകലെ ബസ്സിലൊക്കെ യാത്ര ചെയ്തു പഠിക്കാന്‍ പോണം
തരാതരം വേഷ ഭൂഷാധികളും , ഭാവ ഹാവാധികളും വേണം ...

അങ്ങിനെ ഞാന്‍ ഇഷ്ടപ്പെട്ട .....ടയര്‍ ഉര്ട്ടിക്കളിയും , പന്തല് കെട്ടി പീടിക കച്ചോടം നടത്തിയതും -
ചിരട്ടകള്‍ കൂട്ടി ക്കെട്ടി മൈക്ക് സെറ്റ് ആക്കി ...സമ്മേളനം കളിച്ചതും ......എല്ലാം പതിയെ മറക്കണം
മനസ്സില്‍ വിഷമം തോന്നാതിരുന്നില്ല
അങ്ങി… Continue

**************************************

ഇവയുടെ അസ്സല്‍ പോസ്റ്റുകള്‍ക്കായി ചുവടെ “പഴയ പൊസ്റ്റുകള്‍”
ക്ലിക്കിയാല്‍ മതി.

**************************************

കളിവീട്‌- ചെറുകഥ




അന്‍ വര്‍ സെയ്ദ്-കടവത്തൂര്‍
**********************
സ്ക്കൂളുകള്‍ക്ക് വേനലവധി .........കളിച്ചു തിമാര്‍ക്കാനുള്ള ലൈസന്‍സ്
അല്ലേലും സദാ കളി തന്നെയല്ലേ .സ്കൂളില്‍ പോയാലും -
മനസ്സ് തൊടിയിലെ കളിയിടത്തായിരിക്കും
യു.പി സ്കൂളില്‍ പഠിക്കുന്ന കാലം ,
ക്രിക്കെറ്റ് ഒന്നും അത്ര പ്രചാരത്തിലില്ലാത്ത കാലം ,
അങ്ങിങ്ങായി വോള്ളീ ബോള്‍ കളിയുണ്ട് , അത് പക്ഷെ
സീനിയര്‍ മാരുടെ വിളയാട്ടം -
അവിടം നിന്നാല്‍ ദൂരെ തെറിച്ചു വീഴുന്ന ബോളെടുത്ത്
കൊടുക്കാന്‍ മാത്രമേ ചാന്‍സ് ഉള്ളൂ …

അത് പോട്ടെ , ഞങ്ങള്‍ക്ക് വേറെ പ്രത്യേകം കളികളുണ്ട്
അതിനു പോന്ന സ്ഥല വിശാലതയുള്ള - തൊടിയും ,
താഴെ മൂര്‍ന്നു കിടക്കുന്ന പുന്ജ്ജപ്പാടവും ..
അതിന്റെ പാര്ശ്വങ്ങളിലൂടെ തഴുകിയോഴുക്‌ുന്ന തോടും ....
എല്ലാം കൊണ്ട ധന്യം....പിന്നെന്താ കളിച്ചു കൂടാത്ത്തെ !
ഞാനടക്കം പത്ത് പന്ത്രണ്ടു കിലാടികള്‍ സദാ തയ്യാര്‍ -
പിന്നെ കളി തുടങ്ങിയാല്‍ മറ്റു കിലാടികളുടെ പടയെത്തും ...
കബഡി വീരന്മാര്‍ , ബാറ്റ് മിന്ടന്‍ ടീം , പിന്നെ കള്ളനും പോലീസും ......
അതില്‍ കള്ളനുമായുള്ള ഏറ്റുമുട്ടല്‍ അതിര് കടന്നു ചോരക്കളിയാകാരുന്ദ്‌ !
ഒടുക്കം ..പുഴയില്‍ പോയി വിസ്തരിച്ചു കളി -കുളി വിളയാട്ടം .....
അപ്പഴേക്കും സന്ത്യ മയങ്ങിയിരിക്കും ! സമയത്തെ പഴിച്ചു എല്ലാരും പിരിയും ....
അങ്ങിനെ അങ്ങിനെ...... പുലരുന്നതും കാത്തു കിടക്കും ....
മറ്റൊരു ഉത്സവത്ത്തിനായ്‌ !
സദാ കളിയും ചിരിയും അട്ടഹാസവും , വീട്ടില്‍ ചില പ്രശ്നങ്ങള്‍ക്ക്
ഹെതുവാകാരുണ്ട്. റേഷന്‍ കടയില്‍ അരി സാദനങ്ങള്‍...മീന്‍ ....
ഇതെല്ലം വാങ്ങി വരേണ്ട ജോലി - പശുവിനു പുല്ലു കൊടുക്കല്‍
മുതല്‍ കോഴികളെ സന്ത്യക്ക് കൂട് കേറ്റേണ്ട കടമ ..കരന്റ്റില്ലേല് കുപ്പി വിളക്കു
കത്തിക്കല്‍ വരെ ..... ചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്തം ..!!
ഒന്നും സമയാസമയത്ത് നടക്കില്ല !

അമ്മയുടെ കല്പനകള്‍ക്ക് പുല്ലു വില !മൂത്ത ഏട്ടന്‍ മാത്രമാണ് പേടി സ്വപ്നം .
ചൂരല്‍ കഷായത്തിന്റെ ആശാന്‍ ........!
എനിക്ക് താഴെ ഈരണ്ടു വയസ്സ് വ്യത്യാസത്തില്‍ വേറെയും മൂന്നു എണ്ണമുണ്ട് ...
കിലാടികള്‍ ..ജഗജില്ലികള്‍ !
ഞങ്ങള്‍ സൃഷ്ടിക്കുന്ന ക്രമ സമാദന ലങ്കനങ്ങള്‍ക്ക്
തക്ക ശിക്ഷ നല്‍കേണ്ട കടമ വല്യേട്ടനാണ് ! അമ്മയാകട്ടെ
പലപ്പോഴും ഞങ്ങളുടെ അടുത്ത് തോറ്റു പോകും. ഞങ്ങളെ അടക്കി നിര്‍ത്താന്‍
പാട് പെട്ട് തളരുന്നുണ്ടാവും !....
ആരോഗ്യ പ്രശ്നവും വീട്ടു ഭരണത്തിന്റെ ഭാരവും കുറച്ചൊന്നുമല്ല
അമ്മയെ വലക്കുന്നത് !
അച്ചന്‍ - മാഷും പൊതു പ്രവര്ത്തകനുമൊക്കെ ആയതിനാല്‍ ,
വീണു കിട്ടുന്ന വേളകള്‍ - ശാന്തമായി വീട്ടില്‍ കഴിച്ചു കൂട്ടും ....
അമ്മ വല്ല പരാതിയും പറഞ്ഞാല്‍ തന്നെ -ഞങ്ങളെ അടിക്കാന്‍
നോക്കത്തെയുള്ളൂ അടി വീഴില്ല ,
എന്നാല്‍ ശാസിക്കും - അനുസരണയുടെ ആവശ്യകത
ബോധവത്കരിക്കാന്‍ നോക്കും ..
അപ്പോഴേക്കും ഞങ്ങലോരോന്നായി പിന്നാംബുരങ്ങളില്‍ വലിഞ്ഞിരിക്കും .....

പിന്നെ അമ്മയ്ക്ക് ''പരമോന്നത കോടതി'' വല്യേട്ടന്‍ തന്നെ.
മൂപ്പര്‍ നാട്ടില്‍ സല്പെരുള്ള ആളും , വലിയ ശുചായിയുമാണ് !
പോരാത്തതിനു റേഡിയോ സിര്‍വിസ് മെക്കാനിക്കും !!
അന്ന് ഒരു ഡോക്ടറുടെ വിലയാണ് അങ്ങേര്‍ക്കു .
ഇലക്ട്രോണിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ഥലത്തെ ഏക അത്താണി !
അത് വലിയ അനുഗ്രഹവുമായി ..

വീട്ടില്‍ ഒന്നുമില്ലാതെ തന്നെ എല്ലാം ഉണ്ടാകും !
വി.സി ആറും,ടി.വി യുമൊക്കെ റിപ്പയര്‍ കഴിഞ്ഞാല്‍ -
രണ്ടു മൂന്നു ദിവസം വീട്ടിലിരിക്കും....
അപ്പോള്‍ കളിയെല്ലാം സ്തംഭിക്കും ..അപ്രസക്തമാവും !
പിന്നെ മാറി മാറി കാസട്ടിടലായി , അത് കാണലായി....
രാത്രിയുടെ അന്ത്യ യാമം വരേയ്ക്കും …
കരന്റ്ടു പോയാല്‍ വിധിയെ പഴിക്കും ..
ഈ ഉരക്കമിളക്കല് ഞങ്ങള്‍ക്ക് മാത്രമല്ല .....
നാലയലത്ത്തെ വീടിലെ കളിക്കൂടുകാര്‍ക്കും ബാധകം
അവരോടു പോയി കിടന്നുറങ്ങാന്‍ പറയാന്‍ പറ്റുമോ ?
അന്നത്തെ അത്ഭുതം ! മൂന്നു ദിവസത്തെ ......

പിറ്റേന്ന് ഒരു സംഘം ജാഥയായ് വന്നു ,
കൂടെ ഗള്‍ഫ് നായകന്‍ ടി.വി യുടെ ഉടമസ്ഥനും ..
അഴകിയ രാവണന്‍ ലെ മമ്മൂടിയെ പോലെ .....
എല്ലാം ശൂന്യം , കണ്ടതെല്ലാം കൊണ്ട് പോയി -
തലയിലേറ്റിയ ടി.വി യുമായ്‌
വയല്‍ വരമ്പിലൂടെ മറന്ജ്ജകലുന്നതും നോക്കി നെടുവീര്‍പ്പിട്ടു ......
വീട്ടില്‍ യുദ്ധം കഴിഞ്ഞ സമാദാനം !!

ഇടി വെടിയവനെ പാമ്പ് കടിച്ച പോലെ …
എനിക്ക് ജയില്‍ വാസം വിധിച്ചു കഴിഞ്ഞിരുന്നു .....
നല്ല ശീലങ്ങള്‍ക്കായ്‌ ഒരുക്കിയ ഒരു ധാര്‍മിക പടനാലയത്ത്തിലേക്ക് ,
അതൊരു ബോര്‍ഡിംഗ് എജ്യുകാശന്‍ ആയിരുന്നു !!
അച്ഛന്റെ കൂടെ തൊടിയില്‍ നിന്നും പാടവരംബിലിറങ്ങി…

വൃതാ ഈറനണിഞ്ഞ കണ്ണുകളോടെ , ഞാന്‍ തിരിഞ്ഞു നോക്കി ..
വീട്ടു മുറ്റത്ത്‌ എല്ലാരുമുണ്ട് .. അമ്മ ....
അനിയന്മാര്‍ നാലയലത്ത്തെ കളിക്കൂടുകാര്‍ …
എല്ലാരിലും ഒരേ വികാരം ..
ഒറ്റ പ്പെടലിന്റെ ഭീതിയോര്‍ത്ത്ത് ....ഞാന്‍ വിങ്ങിപ്പൊട്ടി ....

മോനേയെന്ന് - അമ്മയുടെ വിളി നേര്‍ത്ത ശബ്ദത്തില്‍ ഞാന്‍ കേട്ടു..
അപ്പോഴേക്കും അച്ഛന്‍ നടന്നകന്നിരുന്നു ......
പിന്നാലെ ഞാനും !
********************************************
Tags: kaliveedu,, shortstory, കളിവീട്‌, ചെറുകഥ

23 Comments
NeeLPaL- അന്‍വര്‍ സെയീദ്‌

Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on May 17, 2009 at 3:36pm


Delete Comment
thanks....sha-ain !
sha-ain@Shakir

Comment by sha-ain@Shakir on May 17, 2009 at 3:32pm


Delete Comment
കുറെ ഏറെ പിറകോട്ടു പോയല്ലോ. ഞങ്ങളെയും കൊണ്ട്. ഭാവുകങ്ങള്‍
NeeLPaL- അന്‍വര്‍ സെയീദ്‌

Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on May 17, 2009 at 2:16am


Delete Comment
thanx, jamal, and latha....here is one more story link ......pls read it see next post ''ഇന്നും പഠിപ്പ് മുടക്കം .......ഇന്നലെയും അതെ'' !........
Latha Johnson

Comment by Latha Johnson on May 16, 2009 at 10:05pm


Delete Comment
eniume ezuthanam, orkkuka eniyum orkkuka nalla nalla kadha eniyum varate
jamal   karuvannur    0505429856

Comment by jamal karuvannur 0505429856 on May 16, 2009 at 9:40pm


Delete Comment
Nallarasam Unduta Cherupam Manasil Odiyethi Marakatha krusudikal Alle Veendum Azhuduka
NeeLPaL- അന്‍വര്‍ സെയീദ്‌

Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on May 16, 2009 at 9:32pm


Delete Comment
അഭ്പ്പ്രായത്തിനു ഏറ്റം നന്ദി - മിനു പ്രേമ്... ഞാന്‍ ഒന്നുമല്ലാതിരുന്ന ആ കാലം തന്നെ ! എനിക്കേറ്റം ഇഷ്ടം ..... കണ്ണീരിന്റെ നനവും പുഞ്ചിരിയുടെ പ്രകാശവും... ഇടകലര്‍ന്ന ആ നാള്വഴികള്‍ !
NeeLPaL- അന്‍വര്‍ സെയീദ്‌

Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on May 16, 2009 at 9:24pm


Delete Comment
sherrif സാര്‍ ...നിങ്ങള്‍ ഒക്കെ എനിക്ക് പ്രചോടനമാകുന്നതില്‍ - ഏറെ നന്ദിയുണ്ട് !
NeeLPaL- അന്‍വര്‍ സെയീദ്‌

Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on May 16, 2009 at 9:23pm


Delete Comment
വായിക്കുകയും അഭിപ്രായം രേകപ്പെദുത്തുകയും ചെയ്ത മഹ്ബൂബ്,ഷിഹാബ് ഷുക്കൂര്‍,ദീപിക......എലാര്‍ക്കും നന്ദി !
Minuprem

Comment by Minuprem on May 16, 2009 at 9:17pm


Delete Comment
കഴിഞ്ഞ കാലത്തെ കുറിച്ച് മങ്ങിയ കുറെ ഓർമ്മകൾ എന്നും മനസ്സിലുണ്ടാകും ഏവർക്കും അല്ലേ.....ബാല്യനാളുകളിലേക്ക് ഒന്നു പോയി വന്നു ഞാനും....
ദീപിക @ മഴത്തുള്ളി ഗ്രാമം



Delete Comment
nashtavasamtham ,,,,baalyakaala samaranakal..