2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

അടര്ന്നു വീണ ഒരില പോലെ...( ചെറു കഥ)

മുറ്റത്ത് കുട ചൂടി നിന്ന പ്ലാവില് നിന്നും ഒരില കൂടി അടറ്ന്നു വീണു...
തണല് പറ്റി സൈക്കിളില് പ്രദക്ഷിണം വെച്ച് കളിക്കുന്ന ഷാമില്..
ചെറിയ പെരുന്നാള് വരുന്നതിന്റെ ഭാഗമായി ചുമരിലെ മാറാലകളും
മറ്റും തട്ടി വ്രിത്തിയാക്കുന്ന പണിയിലാണു സല്മ..
കോലായ്ടെ മറ്റേ അറ്റത്ത് സല്മാന്റെ ബാപ്പ പത്രം വായിച്ച് ഇരിക്കുകയാണു .

ഉമ്മാ.. ബാപ്പ ഈ പെരുന്നാളിനും വരുന്നില്ലേ..
നോംബിവിടെ കഴിയാറായല്ലോ
ഞാന് നാലില് പഠിക്കുമ്പോ പോയതല്ലേ ഇന്നിപ്പം ഏഴാം ക്ലാസിലെത്തി..
മകന്റെ ചോദ്യങ്ങള്ക്ക് മറുപടി കേട്ടില്ല, പക്ഷെ
അവളുടെ മനസ്സിലെ വിഷമം മുഖത്ത് വായിക്കാം..

കേളിയുള്ളിടത്തെ സമീറിന്റുപ്പ എപ്പോം നാട്ടിലു തന്നെയാ..ബഷീറ്ക്ക -
അവ്ര് ഇന്നോവയിലു വീഗാ ലാന്റിലും ഊട്ടിയിലുമൊക്കെ പോയി..
ഞാന് മാത്രേ എവിടേം പോക്കത്തവനായുള്ളൂ..എന്റെ ക്ലാസ്സില്

അതെന്താ ഉമ്മാ ബാപ്പാ കാറൊന്നും എടുക്കാത്തേ.. ബഷീറ്ക്കാന്റെ കൂടെ കൂറ് കച്ചോടല്ലേ...
മകന്റെ പരിഭവങ്ങൾക്ക് ഉത്തരം പറ്യാനാകാതെ സൽമയുടെ കണ്ണു നിറഞ്ഞു.

ഞാൻ അന്നേ പറഞ്ഞതാ നമുക്ക് ഈ ബന്ധം ബേണ്ടാന്നു.
കേളിയുള്ളിടത്തെ മൂസ്സ ഹാജി, മകന് ബഷീറിനെ കൊണ്ട് നിന്നെ കെട്ടിക്കാ‍ന് ഒരുക്കായിരുന്നു.
അവന്റെ ഇന്നത്തെ നില കണ്ടില്ലേ ...ദുബൈ പോയി ബരുന്നത് ഏതാണ്ട് തലശ്ശ്യേരി പോയി മടങ്ണ മാതിരിയാ,,


നിന്റെ ഇഷടത്തിനു നിന്ന എന്നെ പറഞ്ഞാ മതീല്ലോ ...അനുഭവിക്ക് പത്രം മടക്കി വെച്ച് ബാപ്പ വികാരാധീന്നായി.
ചെക്ക് കേസ്സാ..നിന്റെ കെട്ടിയോന് മന്സൂറിനെതിരെ, ബാങ്കിലു തിരിമറി ..വണ്ടി ചെക്ക് അതും ലക്ഷങ്ങളുടെ..
കേസ് നടക്കയല്ലേ പടച്ചോനറിയാം... ഒടുക്കം ശിക്ഷയില്ലാണ്ട് കൈച്ചലായാല് മതിയേനും

എല്ലാത്തിനും കാരണക്കാരൻ ബാപ്പാ വാഴ്തുന്ന ആ ബഷീറ് തന്നെയാ..

ഇക്കാ‍ാനെ കള്ളക്കേസ്സിൽ കുടുക്കിയതല്ലേ..

കൂറു കച്ചോടം ഉഷാറായപ്പോൾ പുറത്താക്കാൻ..

എനിക്കറിയാ‍ാം എന്റിക്ക അങ്ങനെയൊന്നും ചെയ്യില്ലാന്ന്..സല്മ വിതുമ്പി
പടച്ചോൻ നീതിയുടെ ഭാഗത്തായിരിക്കും.

ബഷീരിന്ന് പണത്തോട് ആർത്തിയാണെങ്കിലും..അങ്ങനേ കൂടുക്കുകേം ഒന്നും ചെയ്യില്ല...
തക്കതായ കാരണം ബല്ലതും ണ്ടാവും..
മൻസൂറിന്റെ പൈസേം കാത്ത് ഇരുന്നെങ്കിൽ പട്ടിണി കിടക്കേണി വന്നേനെ..എന്റെ മോള്..
ഞാൻ മയ്യാത്താകാണ്ട് ഉള്ളത് നിന്റെ ഭാഗ്യം,,,,
ങ്ഹും യാ അള്ളാ‍ാ...ബാപ്പ ഒരു നീണ്ട നെടു വീർപ്പിട്ടു.

പെരുന്നാള് ദിനം അടുത്തു..എത്തുമെന്നു പറഞ്ഞയാള് എത്തിയില്ല..
ഇക്കൊല്ലവും നിറം മങ്ങിയ ആ ദിനം കടന്നു പോകും... വിധിയെ അവള് പഴിച്ചില്ല
സാധനങ്ങൾ വാങ്ങാൻ ബാപ്പാനോട് പറയാൻ സല്മ മടിച്ചു..
എന്താ വില ഇപ്പോ ഓരോന്നിനു..വിലയീല്ലാണ്ടായത് പൈസക്ക് മാത്രാ..

നാളെ പെരുന്നാള്..
പള്ളിയില് ഇഷാ നമസ്കാരം കഴിഞ്ഞു
എങ്ങും തക്ബീർ ധ്വനികൾ മുഖരിതമായി..
ബാപ്പ കൊണ്ടുതന്ന സാധനങ്ങള് എടുത്ത് നാളെക്ക് വേണ്ട ഒരുക്കങ്ങളില് സല്മ മുഴുകി
ഷാമിലും ഉമ്മയെ തുണച്ചു ഒപ്പമുണ്ട്..
ഇടയ്ക്ക് ടെലിഫോൺ മണി മുഴങ്ങി..ഹലൊ..ആരാ..

ഞാനാ മന്സൂറ്

ഇക്കയുടെ ശബ്ദാണല്ലോ... ഇത്ര നാൾ കേള്ക്കാന് കൊതിച്ച ശബ്ദം
സൽമാക്ക് സന്തോഷവും ഉത്ക്കണ്ടയും ഏറി..
നിങ്ങൾ എവിടുന്നാ വിളിക്കുന്നേ..ഇത് ഐ എസ് ഡി അല്ലല്ലോ..
താൻ സ്വപനം കാണുകയോ...അവള് ശങ്കിച്ചു
അതേടീ ഞാൻ നിന്റെ അടുത്ത് എത്താറായി..ദാ..പുറത്തേക്ക് നോക്യേ..

ഇട വഴി മുക്ക് വളഞ്ഞ് അതാ വരുന്നു..തിളങ്ങന്ന ഒരു ഇന്നോവ ..!
മുറ്റത്ത് കാറ് വന്നു നിന്നു..നിറയെ പെട്ടികൾ..!
സൽമയും ബാപ്പയും ഒപ്പം മകനും മിഴിച്ചു നിന്നു പോയി.
അപ്പോൾ മൻസൂറിന്റെ മുഖത്ത് ഒരു വിജയശ്രീലാളിതന്റെ സകല ഭാവവും മിന്നി മറിയുന്നുണ്ടായിരുന്നു