2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

മഴത്തുള്ളിക്കു വേണ്‍ടി..






കറുത്ത കരിമ്പടം പുതച്ച പോലെ മാനം - ഇപ്പോള്‍ പെയ്യുമെന്ന അവസ്ഥ ...ഞാന്‍ കുടയെടുത്ത്തിരുന്നില്ല വയലിന്റെ ഒത്ത നടുക്ക്‌ ...വയലിന്റെ അക്കരയെത്താന്‍ ഇനീം അഞ്ച് മിനിറ്റ്‌ നടക്കണം , ചുമലിലാണേല്‍ അഞ്ചു കിലോ പന്ജാരയും ..എന്ത് ചെയ്യും പഞ്ചാര നനഞാല്‍ അടിയുറപ്പാ എല്ലാം വളരെ പെട്ടെന്നായിരുന്നു..മഴ പെയ്തു..തുള്ളിക്കൊരു കുടം പേമാരിയായി.
 നനഞ്ഞ പഞ്ചാര കലക്കി അഞ്ചാറു ഗ്ലാസ്‌ പഞ്ചാര വെള്ളം കുടിച്ചു പള്ള നിറഞ്ഞു കവിഞ്ഞു ... ഒപ്പം അയിനു കണക്കായി അഞ്ചാറു അടി കിട്ടി , ചന്തി പഞചറായി,,
അങ്ങിനെ ഞാനൊരു പഞ്ചാരക്കുട്ടനായി,പിന്നെ പഞ്ചാര അടിച്ചു നടപ്പായി..ഇപ്പോ പഞ്ചാര ഞമ്മക്ക് ഹറാമാ..കാരണം പഞ്ചാര രോഗം പിടികൂടി,ഇപ്പം പഞ്ചാര ഊറ്റിയെടുത്ത് വിറ്റു അഞ്ചാറു പാവഇക്ക ജ്യൂസ് കുടിച്ച് കഴിയുന്നു.
ആന്നു ഞാന്‍ വല്ലാതെ മഴയെ പ്രേമിച്ചു... നിത്യവും കുളി മുറ്റത്തെ മഴയില്‍ .. മെടയാന്‍ കുതിര്‍ക്കാന്‍ ഇട്ട ഓലയില്‍ ബ്രൈക്ക് ടാന്‍സ് കളിചതൊന്നും മറന്നാലും ഞാന്‍ മരിക്കില്ലാ.....
ഇന്നു ഞാന്‍ ഗരയുകയാണ് ...ഗരയുകയാണ് മണലാരണ്യത്തില്‍ ഒരിറ്റു മഴത്തുള്ള്‍ഈക്കു വേണ്‍ടി.ആകെ സം ഷവരിന്റെ ചോട്ടിലെ കുളിയാണ്...നിത്യവും കുളി ഞാന്‍ ടെടിക്കേറ്റ് ചെയ്യുന്നത് ഓര്‍മ്മയിലെ ''പഴയ മുറ്റത്തെ മഴത്തുള്ളികള്‍ക്കാണു ''.ങ്ഹു ങ് ങേ...

2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

തൂലിക









പേനയാല്‍ എഴുതാന്‍ പഠിപ്പിച്ച നിന്‍റെ
നാഥന്‍റെ നാമത്തില്‍  നീ വായിക്കുക