2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

തീവ്ര വാദം





തീവ്ര വാദം എന്നത് വെറും വിഡ്ടിത്തമാണ്,അതു കൊണ്ടും ഒന്നും നേടാനാവില്ല.പകരം അവര്‍ക്കുസ്വയം നാശം മാത്രമേ സംഭവിക്കുള്ളൂ. ഇത് ബോധ്യമുള്ള മഹാഭൂരിപക്ഷവും അതങീകരിക്കുന്നില്ല പിന്നെ ചിലര്‍ക്ക് കാലാകാലങ്ങളില്‍ സാധുക്കളെ പിടിച്ച് ഭീകരരാക്കേണ്ടി വരും. ആ അജണ്ട തിരിച്ചറിഞ്ഞ് കപട മുഖം പിച്ചിച്ചീന്തേണ്ടത് ന്യായമാണ്. എന്നാല്‍ യഥാര്‍ത്ഥ തീവ്ര വാദികളുടെ രോമംതൊടാന്‍ ഇവിടെ ആര്‍ക്കുംകഴിയാത്തത്ദുരൂഹമാണു. അതും മറ്റൊരു അജണ്ടയാണോ എന്നു സംശയിക്കണം. അടച്ചമര്‍ക്കലിന്‍റെയും തീവ്രതയുടെയുംഅന്ത്യം നാം കമ്മ്യൂണിസത്തിന്‍റെപതനത്തിലൂടെപഠിച്ചുകഴിഞ്ഞു.സമാദാനത്തിലൂടെ മാത്രമെ എന്തും നേടാനാവൂ.  
 കൊടിയ പീഠന്ങ്ങള്‍ക്കൊടുവില്‍ മക്കയില്‍, കേവലം 23 വര്‍ഷക്കാലം
 കൊണ്ട് - അധാര്‍മ്മികളായ കാട്ടാളരെ എപ്രകാരം മാറ്റിമറിച്ചു എന്നത് ചരിത്ര സത്യമാണു. പുണ്യ പ്രവാചകരെ സര്‍വ്വ ദ്രോഹവും ചെയ്ത അവിശ്വാസികള് മക്കാവിജയ വേളയില്‍ ഭയചകിതരായി - തങ്ങള്‍  കൊല്ലപ്പെടും എന്ന് അവര്‍ ഉറപ്പിച്ചു. എന്നാല്‍ നബി, അവരോട് പറഞ്ഞു. നിങ്ങള്‍ സ്വതന്ത്രരാണു നിങ്ങളുടെ മേല്‍ പ്രധികാരമില്ല. ഈ മഹത്വം ചരിത്രത്തില്‍ അതുല്യമാണു











2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

ചില വ്യത്യസ്തമായ ചോദ്യങ്ങള്‍...? രസകരമായ മറുപടികള്‍...!!




NeeLPaL- അന്‍വര്‍ സെയീദ്‌ചോദ്യം: പട്ടീടെ വാല്‍ പന്തീരാണ്ട് കൊല്ലം കുഴലില്‍ ഇട്ട് വെച്ചാല്‍ കുഴല്‍വളഞ്ഞ് പോകുന്നു - എന്ത് കൊണ്ട്?                                                                                                                           ഉത്തരം: ഹൈകൌണ്ട് പൈപ്പ് ഉപയോഗിക്കാത്തത് കൊണ്ട്.. 

ചോദ്യം: ഉറക്കം വരാനുള്ള കാരണം... 
Mr.അടിപൊളി
ഉത്തരം: ഉണര്‍ന്നിരിക്കുന്നത് കൊണ്ട്


        ഇരുന്നിട്ടേ കാല്‍ നീട്ടവൂ എന്നു പറയുന്നതു എന്തു കൊണ്ട്....?


ഉത്തരം:അതോ. ബ് ഹ് ഹു ഹൂം..നിന്നിട്ട് ഒരു കാല്‍ നീട്ടിയാല്‍ കുഴപ്പമില്ല..


മനോജ്‌ കുമാര്‍.എസ്.എസ് ചോ:കൊക്ക് ഒറ്റക്കാലില്‍ നില്‍ക്കുന്നതെപ്പോള്‍? ഉത്തരം: മറ്റേ കാല് പൊക്കി പിടിയ്ക്കുമ്പോള്‍...
           പക്ഷെ   കൈ ഇല്ലല്ലോ അതിനു പിടിക്കാന്‍..
ഉത്തരം:എന്തായാലും മറ്റേ കാലു പോക്കുംബോഴാവും .. അണ്ണാ...

ചോ: രണ്ടു എറുമ്പുകള്‍നടന്നു പോകുകയയിരിന്നു ,അപ്പോള്‍ അവര്‍ ഒരു ആനയെ കണ്ടു ,
അതില്‍ ഒരു എറുംബ്മറ്റേ എറുംബിനോടെ ഒരു സ്വകാര്യം പറഞ്ഞു ,എന്താണ് പറഞ്ഞതു ?
ഉ: നമ്മക്കു ആനപ്പുറത്ത് കേറി ഫൂട്ട്ബോള്‍ കളിക്കാം എന്നു

         ചോ: പൂച്ചയ്ക്കേന്താ പൊന്നു തൂക്കുന്നിടത്ത് കാര്യം?


ഗള്‍ഫന്‍ഉ: തട്ടാന്‍ കട മീന്‍ മാര്‍ക്കെട്ടിന്റെ അടുത്തായത് പൂച്ചയുടെ കുറ്റമാണോ..?
ഉ: തൂക്കം കരക്റ്റാണോ എന്നു നോക്കല്‍..!

         ചോ: കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നു പറയാന്‍ കാരണം ?


        ഉ: കുടമാകുമ്പോള്‍ കയ്യിട്ടു തപ്പാം,


ഉ: അല്ല അത് ഇത്തിപ്പോരം മൊട്ടു സൂചികുന്തമായീര്‍ന്നു



ചോ: വലിക്കുന്തോറും ചുരുങ്ങുന്നത് എന്താണ്.. (സിഗരട്ട് അല്ല)


       ഉ: ഡബ്ബര്‍


      ചോ: ബുദ്ധിയുണ്ട്.. എവിടെയാ സ്ഥലം..


      ഉ: മുതിരവട്ടത്ത്....ബ് ഹ് ഹു ഹും


2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കുഞ്ഞിക്കി ളികള്‍








പരമാര്‍ത്ഥം !






കവിത - അന്‍വര്‍ സെയ്ദ്


നേരറീയാന്‍ നേരത്തെ അറിയാന്‍ 
നേരം വെളുപ്പിനേ കാത്തിരുന്നു   
പത്രത്താളുകള്‍ ഹ്രസ്വദര്‍ശിനികള്‍
ആഗോള ബന്ധിത സങ്കേതങ്ങള്‍..
മിക്കതും ആവാഹിച്ചഭംഗുരം -
തരിച്ചു പോയെന്‍ മനം


സത്യത്തെ വ്യത്യസ്തമായ്‌
കൊല ചെയ്ത വാര്‍ത്തകള്‍
നിഴലുകള്‍ക്ക്‌ ആള്‍രൂപം ചാര്‍ത്തിയ രചനകള്‍
നേരിന്റെ നെറുകയില്‍ നോവിന്റെ മുറിവുകള്‍
സത്യമോ മിഥ്യയോ , കാഴ്ച തന്‍ തെളിച്ചം മങ്ങിയോ
ശങ്കയാല്‍ കണ്ണടകള്‍ പലത് മാറി നോക്കി
ഫലമോ - ഹ കഷ്ടം !


എങ്കിലും നിശ്ചയം - അനുദിനം ഭവിക്കും
സംഗതികള്‍ തന്‍ സത്യം
ഏവര്‍ക്കുമൊരുപോല്‍ അല്ലെന്ന സത്യം


പുഞ്ചിരിക്കും മനസ്സാക്ഷിക്കുള്‍നിറം
വിഷമയം, നിഷ്പക്ഷതയോ കപടം
ഒരു ജാതി തന്‍ തേങ്ങല്‍ -
മറു ജാതിക്കോ വെറും പൊട്ടിച്ചിരി


ഏങ്ങലടിച്ചൊരുവനീ സത്യം പറയുവേല്‍
കപട ''നിഷ്പക്ഷന്‍'' പോലും വാളോങ്ങുന്നു
കൊടും ഭീകരന്‍ എന്നവര്‍ ചാപ്പ കുത്തുന്നു
തിരിച്ചറിവിന്‍ വായ്മൂടും - അവര്‍
തന്നെ ഭീകരില്‍ -ഭീകരര്‍ എന്ന് സത്യം


നിക്ഷിപ്ത താലപര്യം സഫലമാക്കും -
പ്രചണ്ട പ്രചാരണം, സത്യത്തെ
കൊല ചെയ്യും എന്നു നിശ്ച്യം
കേഴും ഹതഭാഗ്യന്നേകിടും കരാഗൃഹങ്ങള്‍
ഫലം - വാഴും നികൃഷ്ടര്‍ ഭയലേശമന്യേ
വൃഥാ - നിയമങ്ങള്‍ കാറ്റില്‍ പറപറക്കും


നേരിന്‍ പൊരുള്‍ കാണും ബഹു ഭൂരിപക്ഷം
സദാ തലോടുന്നു മര്‍ത്ത്യനെ സുകൃത ചിത്തം
നാനാത്വമേകും സത്പ്രഭ കെടുത്താന്‍
ന്യൂനമാം കഷ്മലര്‍ക്കാവില്ല സത്യം
നീതിക്കായ്‌ അലമുറകൂട്ടും പഥിതര്‍ക്ക്
ഏകുമോ ദൈവമേ നിന്‍ പരമമാം നീതി ...




*******************************************************
Tags: -kavitha

പശ്ചാതാപം - കവിത


കവിത - അന്‍വര്‍ സെയ്ദ്


പരകോടി യുഗങ്ങള്‍ പിറകേ...
ശൂന്യതയിലൊരു പിണ്ഡം
അനാദിയില്‍, സാന്ദ്രത തന്‍
പാരമ്യതയില്‍ മഹാ വിസ്ഫോടനം
പദാര്‍ത്ഥ വികാസ പരിണിതിയില്‍
തണുത്തുറഞ്ഞു ഖര രൂപമാര്‍ന്നു
കിടപ്പിതല്ലോ വിസ്മയപ്രപഞ്ചം

പരകോടി ജീവല്‍ തുടിപ്പുകള്‍ കാണ് വൂ
അതിലൊരു വിവേക ബുദ്ധിയാല്‍
പുഞ്ചിരി തൂകി ഇരിപ്പതോ മനുഷ്യന്‍
അറുനൂറു കോടിയില്‍ - അത്രമേല്‍
വ്യതിരിക്ത്ഥത ..
ഒരുവനില്‍ കാണും മുഖമല്ല
മറ്റൊരുവനില്‍
പുറം കാഴ്ച ഏകുന്ന സാദൃശ്യം
അകക്കാഴ്ച്ചയില്‍ കാണുവതില്ല നേര്

അവന്‍റെ രക്തവും ബീജവും ഗന്ധവും
പോരാ - മുടിയും വിരല്‍ തുമ്പ് പോലുമേ
ഭിന്നമാം വ്യക്തിത്തങ്ങള്‍ ആയ് പരിലസിപ്പൂ
സങ്കീര്‍ണ്ണമാം സൃഷ്ടിസ്ഥിതി തന്‍
കരവിരുതും കാര്യശേഷിയുമേകുവാന്‍
അചേതനയാം പിണ്ടമോ - നീ ദൈവമോ
പരമമാം സത്യം നീ ദൈവമല്ലോ -
ഏകനാം ദൈവമല്ലോ

നിന്‍ പരാശക്തിയില്‍ തീര്‍ത്ത
വര്‍ണ്ണ പ്രപഞ്ചത്തില്‍ - ഞാന്‍
വെറുമൊരു പുല്‍ കൊടി മാത്രമല്ലോ
നീ തന്ന ജ്ഞാനവും ചേതനയും
ഞാനെന്ന അഹം ബോധത്താല്‍
എന്നിലെ നിന്നെ ഞാന്‍ കൊന്നതല്ലേ
നിഷേധ വായനയില്‍ കുരുങ്ങി ഞാന്‍
സത്യത്തെ പുറം കാലിനാല്‍ തട്ടിയല്ലോ

നിന്‍ മഹത്വമറിയാന്‍ ഞാന്‍
ഒട്ടു വൈകിയോ ഏകനേ
നീയെന്ന സത്യം അറിയുന്ന ഞാനിന്നു
പറയുന്നിതാ സത്യം - നീയില്ലയെന്കിലോ
ഞാനില്ല നിശ്ച്യം ഈ പ്രപഞ്ചമില്ല വ്യക്തം
പ്രണമിക്കാം ഞാന്‍ സദാ പ്രായശ്ചിത്തനായ്‌
കാത്തരുളീടണേ നാഥാ മാപ്പരുളീടണേ നാഥാ