2009, ഒക്‌ടോബർ 3, ശനിയാഴ്‌ച






നിഷ്കൃഷ്ടമായ നീതി -

കൂട്ടം സൈറ്റില്‍ യുക്തിവാദി സുഹ്ര്ത്തുക്കളുമായി നടത്തിയ ആശയ സം‌വാദത്തില്‍ നിന്നും :-

നാം എല്ലാം നീതി ആഗ്രഹിക്കുന്നു ... നിഷ്കൃഷ്ടമായ നീതി ഇവിടെ നടപ്പാക്കപ്പെടുന്നില്ല



ഒരാളെ കൊന്നവന്നും ഒരു ലക്ഷത്ത്തെ കൊന്നവനും ഒരേ ശിക്ഷ , ആറ്റം ബോംബിട്ട്ലക്ഷങ്ങളെ കൊന്നവര ശിക്ഷിക്കപ്പെട്ടോ? ഓരോ അണുവിലും ഒരായിരം വിസ്മയങ്ങള്‍നിറക്കപ്പെട്ട / നീതിപൂര്‍വകവും , സന്തുലിതമായി നിലകൊള്ളുന്ന പ്രപഞ്ചം നാം കാണുന്നുഅപ്പോള്‍ ഇത്ര അനീതി എന്ത് കൊണ്ട നടക്കുന്നു ,യാതന അനുഭവിക്കുന്ന , പീടിതര്‍ ,വികലാന്ഗര്‍ കണ്ണില്ലാത്തവര്‍ ..കാതില്ലാത്തവര്‍ ഇവരുടേ യാതനകള്‍ക്കരറുതിയുണ്ടോ , അപ്പോള്‍ നീതി നിഷ്ക്രിഷ്ട്ടമായി നടപ്പാകുന്ന ഒരു ലോക ക്രമം ന്യായമല്ലെ !, മരണത്തോടേ എല്ലാം കഴിയുന്നു എങ്കില്‍എന്തിനിത്ര ക്രൂരത ചെയ്തുദൈവത്തെ മാറ്റി നിറുത്തിയാല്‍-ചോദ്യം ഭൗധിക വാദിയോടാകും അവര്‍ക്കെന്താണു ഉത്തരം !നാമെല്ലാം കഴിക്കുന്ന ഭക്ഷണം ഒന്നു, ശ്വസിക്കുന്ന വായു ഒന്നു, ബീജവും അണ്ടവും കാഴ്ചയില്‍വ്യ്ത്യാസമില്ല എന്നാല്‍ ഒരോ മനുഷ്യനും വ്യ്ത്യസ്ത്ഥമായ വ്യക്തിത്വം,ലോകത്തെ അറുനൂറു കോടി മനുഷ്യരില്‍ ,
അവന്റെരകതം, ഗന്ധം ,തലമുടി,കൈരേകഎല്ലാം വ്യ്ത്യസ്തം , ഇതെല്ലാ യാദ്രിക്ഷികമായി,ഉണ്ടായി എന്നു വിശ്വസിക്കുന്നതോ യുക്തി അല്ല,ഇതിന്റെയല്ലാം പിന്നില്‍ വ്യക്തവും ബോധപൂര്‍വ്വകവുമായ ഉദ്ദേശം ഉണ്ടെന്നതോവിശ്വാസം ഒരു ആശ്വാസമാണ് , ആരുമില്ലാത്തവര്‍ക്ക് ദൈവം ഉണ്ട എന്നത് ..! അങ്ങിനെ ...മനസമാദാനമല്ലെ മുഖ്യം , എപ്പോഴും ചങ്കും വീര്‍പ്പിച്ച് ബി.പി കൂട്ടണോ ,അതോ ഭാരം ഇറക്കിവെക്കാന്‍ ഒരത്താണി നല്ലതല്ലേക്ഷമിക്കാനും പൊറുക്കാനും ഗുണകാംഷയെകാനും കഴിയുന്ന മനസ്സിന്റെ പ്രതിഭാസം തന്നെദൈവികമല്ലേ , നമ്മള്‍ കല്യാണം കഴിക്കുന്നത് പോലും ഒരു വിശ്വാസത്തിന്റെ ബലത്തിലല്ലേചിലത് പൊട്ടുമ്പോള്‍ ഞെട്ടുന്നു - അപ്പോഴാണ്‌ അറിയുന്നത് ഇവള്‍ /ഇവനെത്ര ക്രൂരന്‍ എന്നൊക്കെമനസ്സ് എന്നത് തലയിലെന്നും ഹ്രദയത്തിലെന്നു വാദമുണ്ട് ,എന്താണ് ആത്മാവ് ...അത് അലയും എന്ന് എനിക്ക് വാധമില്ല . എല്ലാം ശാസ്ത്രം ഒരു പക്ഷെ ,അല്ല തീര്‍ച്ചയായും കണ്ടെത്ത്തിയെക്കാം , അങ്ങിനെ ദൈവമുണ്ടെന്നുംതെളിയില്ലെന്നാരരിഞ്ഞു ! എന്തിനീ ബേജാര്‍,,,

‘വി.സി.ആര്‍ ’


വിസ്മ്റ്തിയിലെക്ക് ചവിട്ടി തള്ളിയ ‘വി.സി.ആര്‍ ’ ന്റ്റെ ഗതിയോര്‍ത്ത് കേണിട്ടെന്ത് കാര്യം അല്ലെ. എന്നാല്‍ ചില പ്രയോജനം ഇപ്പോഴും ഉണ്ട്. മുഖ്യമായും , കാബിള്‍ ടിവി - യേ വിസിആര്‍ ട്യൂണറില്‍ ഇന്‍പുട്ട് ചെയതാല്‍ - കാണുന്ന ചാനല്‍ ക്ലിയറാക്കാം,കൂടാതെ -( RFനെ AV-ലേക്ക് കൊണ്വേര്‍ട്ട് )AV out വഴി ടീ.വി യില്‍ തെളിച്ചമുള്ള ചിത്രവും വ്യക്തമായ ശബ്ദവും സാധ്യമാകുന്നു. മാത്രമല്ല , RF in puT മാത്രമുള്ള ടെലിവിഷനില്‍ ഡി.വി.ഡി പ്രവര്‍ത്തിപ്പിക്കാന്‍ (AV to RF)കഴിയുന്നു.






2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

പ്രവാസ മൗന നൊമ്പരം- കവിത



അന്‍വര്‍ സെയ്ദ്

ഉരുകുന്ന വെയിലില്‍
പണിയുന്നൊരീ ഞങ്ങള്‍
തേങ്ങുന്നു വിയര്‍പ്പില്‍
ഇന്നുമീ മരുഭൂവില്‍

ഒന്നിനു പകരം - തരും
പതിമ്മൂന്നെന്നനുപാതം
എല്ലരേം മാടി
വിളിക്കുന്ന-പ്രത്യാശ
എങ്കിലും
വെന്തിടും നാളുകള്‍
നെടുവീര്‍പ്പില്‍ ആന്യമായ്
ഭഗ്നാശനായ് തിരികേ
പറന്നിടുമ്പോള്‍

കഷ്ടം ഹാ
നേടുവാന്‍ വന്നൊരീ
വാഗ്ദത്ത ഭൂമിയും
വാ പിളര്‍ക്കുന്നു
പശിയകറ്റിടുവാനായ്

അന്നെനിക്കൊന്നുമേ
വേണ്ടായിരുന്നെങ്കിലും
ഇന്നെനിക്കെത്രമേല്‍
ആയായലും മതി വരുന്നീലാ
ഞങ്ങളും ഒരു നാളീലാ
വയല്‍വരമ്പില്‍
ഇളം കാറ്റേറ്റിരുന്നിരുന്നു
ഒന്നിനും കുറവെന്നു
തോന്നുവാന്‍ പൊങ്ങച്ചം
അന്നൊട്ടു ലേശം ഇല്ലായിരുന്നു

എന്നിട്ടുമെന്തിനീ
പാതകം ചെയ്തു
കാശിന്റെ
പൊങ്ങച്ചം കീശ
കാലിയാകും വരെ
പിന്നെയും ദുര്യോഗം
ഇഴയുന്നു നിഴലായ് സദാ
എന്തിനീ പ്രവാസം വിധിച്ചിടുന്നു
ആരുടെ രഹസ്യമാം അജണ്ടയിത്

വീടിന്റെയോരത്ത്
നാലഞ്ച് കപ്പ നട്ടാല്‍
പോരെ ഭുജിച്ചൊന്നു പശിയടക്കാന്‍
ആരോടെന്‍ സങ്കടം കേണിടേണം
ഒന്നാ പൊയ്പോയ നാളിന്റെ
പിന്‍ വിളിക്കായ്..
അകലങ്ങളിലെ ഭാഗ്യ
നക്ഷത്രമേ
നീ അറിയുന്നുവോ
എന്റെ മൗന ദുഃഖം
Tags: gulfpravasam

21 Comments
NeeLPaL- അന്‍വര്‍ സെയീദ്‌Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on September 28, 2009 at 7:12pm
Delete Commentഅനിത, വളരെ നന്ദി..
ഇത് ഞാന്‍ സമര്‍പ്പിക്കുന്നത് നിര്‍മ്മാണ തൊഴിലാളീകള്‍ക്കാണ്,ഇവിടെ വേദന തിന്നുന്നത് അവരാണ്.
നമ്മളോക്കെ ഏസിക്കകത്ത് , കൊമ്പ്യൂട്ടറിനു മുമ്പില്‍ സുഖിക്കയല്ലേ...ജനാലയിലൂടെ പുറത്ത്
നോക്കിയാല്‍ വെയിലില്‍ ഉരുകുന്ന അവരെ കാണാം
“ഉരുകുന്ന വെയിലില്‍
പണിയുന്നൊരീ ഞങ്ങള്‍
തേങ്ങുന്നു വിയര്‍പ്പില്‍
ഇന്നുമീ മരുഭൂവില്‍”
Anitha NassimComment by Anitha Nassim on September 28, 2009 at 4:56pm
Delete Commentഇനി....കരഞ്ഞിട്ടെന്തു ഫലം....ധീരതയോടെ മുന്നോട്ടു പോകൂ.......
NeeLPaL- അന്‍വര്‍ സെയീദ്‌Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on September 28, 2009 at 1:41am
Delete Commentyousuf k ummer,ï¡~ Ss ~ï¡ Shanu (Onninum illaa) thank you all for reading and comments
Shanu (Onninum illaa)Comment by Shanu (Onninum illaa) on September 28, 2009 at 12:56am
Delete Commentvalere nannayittundu........ pravasa jeevithathinte dukham..........
Ss*മഴത്തുള്ളിഗ്രാമം*@ കൂട്ടംComment by Ss*മഴത്തുള്ളിഗ്രാമം*@ കൂട്ടം on September 27, 2009 at 11:11pm
Delete Commentപ്രവാസം....... അതെന്നും ഒരു വേദന തന്നെ........ നാടിന്റെ ഓർമ്മയിൽ മറക്കുന്ന നോവ്

നന്നായിരിക്കുന്നു........
yousuf k ummerComment by yousuf k ummer on September 27, 2009 at 10:21pm
Delete Commentit is good and nice but dont try to make kappa.labour charge 400 per day in kerala
NeeLPaL- അന്‍വര്‍ സെയീദ്‌Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on September 27, 2009 at 8:48pm
Delete Commentനക്ഷത്രം(najm), ANEES OK..വായിച്ചതിനു ഇരുവര്‍ക്കും നന്ദി..
ANEES OKComment by ANEES OK on September 27, 2009 at 7:02pm
Delete Commentഅകലങ്ങളിലെ ഭാഗ്യ
നക്ഷത്രമേ
നീ അറിയുന്നുവോ
എന്റെ മൗന ദുഃഖം ......

അന്‍ വര്‍ക്ക,,,
കുറെയൊക്കെ നമ്മള്‍ സ്വയം മാ​‍റിയാല്‍ നല്ലതു.....അല്ലെങ്കില്‍ വിലാപം മാത്രം ആയി ജീവിതം കഴിയും..
ചിന്തകള്‍ നല്‍കിയ രചന. ഭാവുകങ്ങ്ല്‍
നക്ഷത്രം(najm)Comment by നക്ഷത്രം(najm) on September 27, 2009 at 4:34pm
Delete Commentഗള്‍ഫ്‌ ഒരു കെണിയാണ് ..
അകപ്പെട്ടു പോയാല്‍ അത്ര പെട്ടെന്ന് ഒന്നും ആര്‍ക്കും ഊരിപ്പോകാന്‍ പറ്റാത്ത ഒരു കെണി !!
അറുന്നൂറു ദിര്‍ഹം ശമ്പളത്തിന് പണിയെടുക്കുന്ന തൊഴിലാളിക്കും ആറ് ലക്ഷം ദിര്‍ഹം ലാഭമുണ്ടാക്കുന കച്ചവടക്കാരനും !!
NeeLPaL- അന്‍വര്‍ സെയീദ്‌Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on September 27, 2009 at 3:20pm
Delete Commentവായിച്ചതിനു വളരെ നന്ദി..സാം
  • 1