2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

സമവാക്യം (കവിത)


സത്യം
പുറം തിരിഞ്ഞിരുന്നു
കാലാട്ടുകയോ
തമസ്സിനെ കീറി മുറിക്കും
ഉദയസൂര്യനാകാതെ

സ്വന്ത - ബന്ധങ്ങള്‍ തന്‍
പങ്കു വെക്കലുകള്‍
സ്നേഹവായ്പ്പുകള്‍
സഹായഹസ്തങ്ങള്‍
സര്‍വ്വം -
തേടുവോര്‍ക്കേവര്‍ക്കും
നേടാന്‍ അര്‍ഹതയില്ലയോ

പണമോ കുലമഹിമയോ
തത്‌ -പ്രമാണം
ഇവിടെ 'മൂന്നുമേഴു'മാവില്ല - പത്ത്‌
ചേരണം അഞ്ചും അഞ്ചും - പഥ്യം
ഹൃദയ ബന്ധങ്ങള്‍ തന്‍ സമവാക്യം
ഇന്ന് - ഹൃദയശൂന്യമാം
കേവല മേനിക്കൊഴുപ്പോ

എല്ലാം തികഞ്ഞവര്‍ക്കെല്ലാമുണ്ട്
ഫോണ്‍ ഉണ്ട് കാറുണ്ട്
എന്നാകിലും വിളിക്കില്ലവര്‍
വരില്ലവര്‍ - ഒരിക്കലും
എന്‍റെ നാള്‍ വഴികള്‍ ബന്ധങ്ങള്‍
തേടി പാദങ്ങള്‍ തേന്ജിന്നിതാ
ബന്ധനസ്ഥനായ്‌ തരിച്ചിരിക്കുന്നു
നോവിനാല്‍ നിത്യം

മണ്ണുപുരണ്ട ദാരിദ്ര്യം
എന്റെ വിധിഎന്നിരിക്കിലും
വരുമൊരിക്കലവര്‍ - തീര്‍ച്ച
അപ്പോഴേക്കും
ഞാന്‍ മരിച്ചിരിക്കും ...

സത്യം ഓതുന്നു..
മനുജാ - ധനം നിനക്ക്
ഇട്ടു മൂടാന്‍ ഉള്ളതോ - ഏകണം
അശരണര്‍ക്കവരുടെ അവകാശം
ഇല്ലെങ്കിലോ നിന്‍ ധനം,
വെറും കള്ളപ്പണം

*****************************

NB: ഞാന്‍ കണ്ടതാണ് - സാധുവായ ഒരാള്‍ മരിച്ച ശേഷം ,
അദ്ദേഹത്തിന്‍റെ കുടുംബക്കാര(പ്രമാണി )ന്‍റെ കാപട്യം
അത് വരെയില്ലാത്ത ബന്ധം ! എന്തൊരു ആത്മാര്ഥത ശേഷക്രിയ ചെയ്യാന്‍ ...
അയാളുടെ ആത്മാവ് പറഞ്ഞത് ഇങ്ങനെയാവുമോ! - ഈ കവിത ...

അഭിപ്രായങ്ങളൊന്നുമില്ല: