2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ഇന്നും പഠിപ്പ് മുടക്കം ...ഇന്നലെയും - അതെ !(ചെറു കഥ )

അന്‍വര്‍ സെയ്ദ്

അന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ..
ആടി തിമര്ത്ത യു.പി കാലഘട്ടം താണ്ടി - തെല്ലു വലുതായെന്നു അഹങ്കരിക്കാന്‍ തോന്നുന്ന കാലം .....
ഇനി കുട്ടിക്കളി ഒക്കെ നിര്‍ത്തണം ,അങ്ങകലെ ബസ്സിലൊക്കെ യാത്ര ചെയ്തു പഠിക്കാന്‍ പോണം
തരാതരം വേഷ ഭൂഷാധികളും , ഭാവ ഹാവാധികളും വേണം ...

അങ്ങിനെ ഞാന്‍ ഇഷ്ടപ്പെട്ട .....ടയര്‍ ഉര്ട്ടിക്കളിയും , പന്തല് കെട്ടി പീടിക കച്ചോടം നടത്തിയതും -
ചിരട്ടകള്‍ കൂട്ടി ക്കെട്ടി മൈക്ക് സെറ്റ് ആക്കി ...സമ്മേളനം കളിച്ചതും ......എല്ലാം പതിയെ മറക്കണം
മനസ്സില്‍ വിഷമം തോന്നാതിരുന്നില്ല

അങ്ങിനെ മനസ്സില്‍ നൂതനമായ ആശയങ്ങള്‍ നാംബിടുന്ന കാലം ,ഹൈസ്കൂള്‍ പടിത്തക്കാരനോക്ക
ആകുമ്പോള്‍ പുസ്തക കെട്ട് പിടിക്കുന്നത് തന്നെ വേറെ സ്ടൈലിലാ.....ഇസ്തിരി മിനുക്കണം ,പുസ്തക താളിന്നിടയില്‍ പൌഡര്‍ ഇട്ടു വെക്കണം .....മുഖം മിനുക്കാന്‍ മുടിയൊക്കെ ബച്ചന്‍ കട്ട് സ്ടൈലായിരിക്കാണമ്..അങ്ങിനെ അങ്ങിനെ
പുതിയ ശീലങ്ങള്‍ .....ഏറെ മാറാനിരിക്കുന്നു അല്ലെങ്കില്‍ വലിയ കുറച്ചിലാ ......
എല്ലാത്തിനും കയ്യില്‍ പൈസ്സ ഉണ്ടായിരിക്കണം കുറുക്കു വഴികള്‍ ശീലവുമില്ല .

ചങ്ങാതി കൂട്ടം നല്ല നിലയിലാ......പുതിയ പുസ്തകങ്ങള്‍ ...അതിലെ അച്ചടി മഷിയുടെ മണം...
.നല്ല തരം പെന്നുകള്‍ ....ഹീറോ പെന്നുകള്‍ ഫോറിന്‍ കുടകള്‍ ...അതും മടക്കാവുന്നത് ...ടെര്‍ലിന്‍ ഷര്‍ട്ട്‌ ..
പിന്നെയും എന്തൊക്കെയോ കില്‍ബാനൂസ് , കില്പിതത്തിരികള്‍ .....

എന്റെ കാര്യം പോക്കാണെന്ന തിരിച്ചറിവ് എന്നെ ദുഖിതനാക്കി ......എന്ത് ചെയ്യാന്‍ ,- എന്റെ വീട്ടില്‍ ആരും തന്നെ ഗള്‍ഫില്‍ ഇല്ല ബാപ്പ സ്കൂള്‍ മാഷും , ആദര്‍ശവാനും സാമൂഹ്യ പ്രവര്‍ത്തകനും ...
പിന്നെ വല്ലിക്ക റേഡിയോ മെക്കാനിക്കും ....വരുമാനം രണ്ടറ്റം മുട്ടിക്കാന്‍ മാത്രമില്ലാല്ലോ
എനിക്ക് താഴെ കിടക്കുന്നു മൂന്നെണ്ണം വേറെയും ............ബാപ്പയാണേല്‍ പെങ്ങലോരുത്ത്തിയെ കെട്ടിച്ചയച്ചു
നടുവൊടിഞ്ഞ അവസ്ഥയിലും ....

പെങ്ങളും പോയതോടെ , ഉമ്മയ്ക്ക് തീര്‍ത്താല്‍ തീരാത്ത പണിയാണ് -വീട്ടില്‍ വയ്യാത്ത അവസ്ഥയില്‍ , ഒരു കൈ സഹായം ചെയ്യാന്‍ സദാ മെനക്കെടണം ഞാന്‍ ...അലംഭാവം കാണിച്ചാല്‍ -വല്ലിക്കാന്റെ ഇറയില്‍- തിരുകിയ
ചൂരലിന്നു പണിയാകും പിന്നെ അനിയന്മാരോ കുഴി മടിയന്മാര്‍ ....വിളഞ്ഞ വിത്തുകള്‍ ...
ആരെന്തു , പോക്ക്രിത്തരം കാണിച്ചാലും - ആദ്യ വിചാരണ എന്നെ തേടിയെത്തും ,
ഞാനാകട്ടെ എല്ലാത്തിനുംനിന്നും കൊടുക്കും ...വെറും മണ്ടന്‍
അങ്ങിനെ ..... കണ്ണീരിന്റെ നനവും.....പുഞ്ചിരിയുടെ പ്രകാശവും ഇടകലര്‍നെങ്ങനെയോ ....
ദിനങ്ങള്‍ ഓരോന്നായ്‌ പോയ്ക്കൊന്ടെയിരുന്നു ....

ഓരോ പ്രഭാതവും , കൂട്ടയോട്ടത്ത്തിന്റെ പ്രതീതി തീര്‍ക്കും
എല്ലാര്‍ക്കും പോണം ... ബാപ്പയ്ക്ക് പട്ടണത്തിലെ സ്കൂളില്‍ എത്തി ചേരണം ...
ഇക്കയ്ക്ക് കട തുറക്കണം ...എനിക്കും ബസ്സ് മിസ്സായിക്കൂടല്ലോ .....സ്കൂളിലെത്താന്‍ ...പിന്നെ അനിയന്മാര്‍ക്കാണേല്‍ മദ്രസ്സയിലും പോണം ..ഒന്നും പറയണ്ട .......എല്ലാത്തിനും യന്ത്ര സമാനമായി ..ഉമ്മ പണിയെടുക്കണം ..
കൂടെ അസിസ്റ്റന്റായി ഞാന്‍ തന്നെ വേണം ...ഇളയവര്‍ക്ക് എപ്പോഴും ഇളവുള്ളതിനാല്‍ നടുവുലത്തെ എന്റെ നടുവോടിഞ്ഞത് തന്നെ ...

അങ്ങിനെ എല്ലാരും ഒരു വിധം ഓരോ വഴിക്ക് ഓട്ടമായി ......ഓടെടാ ഓട്ടം .......കുറുക്കു വഴികള്‍
താണ്ടിയാലല്ലേ ബസ്സ് കിട്ടൂ ...ഞാനത് ഭംഗിയായി - ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിട്ടിലെടുക്കും
തൊടിയില്‍ നിന്നും പാടത്തേയ്ക്ക് ഒരു ചാട്ടമാണ്......പി‌ന്നെ നെല്ല് മൂര്‍ന്ന പാടത്തിന്റെ കുറുകെ ......
പാടവരമ്പുകള്‍ ...നീളെ ചാടി ....കുള വക്കിലേ ഇടിഞ്ഞ വരമ്പുകള്‍ താണ്ടി ...
പിന്നെ പുഴ വക്കിലൂടെ...ചെമ്മണ്‍ പാതയില്‍ എത്തിച്ചേരും .......അപ്പോഴേക്കും ബസ്സതാ വരുന്നു .........നടുവൊടിഞ്ഞ പട്ടിയെ പോലെ ....ഞാനും - അതെ ....പട്ടിയെ പോലെ കിതയ്ക്കുന്നുണ്ടാവും .....
ശകടത്തില്‍ ആണേല് , ഒരിന്ച്ച് സ്ഥലം ബാക്കി കാണില്ല എങ്ങനേം വലിഞ്ഞതില്‍ കേറി പറ്റുക തന്നെ ശരണം ......

അങ്ങനെ നമ്മുടെ വയസ്സന്‍ ''ഫാര്‍ഗോ'' ......ഞരങ്ങിയും മൂളിയും -ഒരു നൂറു സ്റ്റൊപുകള്‍ താണ്ടി ......അതിസാഹസിക യാത്ര .....ചിലര്‍ താരിടാത്ത്ത റോഡിനെ അപ്പോള്‍ പഴിക്കുന്നുണ്ടാവും ..........
റോഡു നീളെ അഘാത ഘര്ത്തങ്ങള്‍ അല്ലെ ?.......ഗര്‍ത്തങ്ങള്‍ !രണ്ടു മൂന്നു കിലോ മീറ്ററുകള്‍ താണ്ടിയാല്‍ പിന്നെ - താറിട്ട റോഡായി ........അങ്ങിനെ താറിട്ട റോഡില്‍ കേരിയതോടെ ബാസ്സിന്റെ വേഗം വര്‍ദ്ധിച്ചു ...
വേഗത സൃഷ്‌ടിച്ച ഇളം കാറ്റ് ഏറ്റു തേല്ലൊരാശ്വാസമ് തോന്നി ...വീട്ടില്‍ , ഉമ്മയിപ്പോള്‍ ഒരു യുദ്ധം കഴിഞ്ഞ -സമാദാനത്തിലായിരിക്കുമ്....തെല്ലിട ആലോചിച്ചങ്ങനെ ഇരിക്കവേ - ബസ്സ് സ്കൂളിനടുത്തെ സ്റ്റോപ്പില്‍
ഒരു ഞരക്കത്തോടെ നിന്നു .

സ്കൂളില്‍ നിന്നും മുദ്രാവാക്യങ്ങളും , അട്ടഹാസങ്ങളും .....ഉയരുന്നു .......ഇന്നും സമരമാണോ ?......ഇന്നലെയും - അതെ ...ഇങ്ങനെ പോയാല്‍ .........ഇബ്രാഹിം മാഷ്‌ പിറു പിറുത്തു ...
വന്ന പോലെ തിരിച്ചു പോകാം ....ഞങ്ങള്‍ക്ക് സന്തോഷമായി !....കളിച്ചു തിമാര്‍ക്കാമല്ലോ
ഇബ്രാഹിം സാറിന്നു അരിശം അടങ്ങുന്നില്ല .......അദ്ദേഹം ദാമോദരന്‍ മാഷുടെ അടുത്ത്‌ എന്തൊക്കെയോ പറയുന്നുണ്ട് ......
സമരത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിക്കയാണ് ......

അങ്ങ് തിരുവന്തപുരത്ത് എവിടെയോ കോളെജ് ഇലക്ശ്യനില്ഇരു സന്കടനകള്‍ തമ്മില്‍ സങ്കട്ടണം ഉണ്ടായതും -
പോലീസ് ലാത്തി വീശിയതും മറ്റും .......അതില്‍ പ്രതിഷേതിക്കാനുള്ള ആഹ്വാന സമരമാനത്രേ ഇത്‌ -
മഹത്തായ എന്തോ അവകാശം നേടിയെടുക്കാന്‍ -സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളും കൊലാലയങ്ങള്‍ ആക്കുന്ന .......
ഈ ദുസ്ഥിതി എന്ന് അവസാനിക്കും ആവോ?...മാഷ്‌ വികാര വിക്ഷോപത്ത്തോടെ പരയുകയ്യാണ്

എന്നിട്ടും , എന്താ കുഴപ്പം .......സമ്പൂര്‍ണ്ണ സാക്ഷരതയുടെ തിലക ചാര്‍ത്ത്‌ നമുക്ക് തന്നെയല്ലേ !...
തെല്ലു പരിഹാസത്തോടെ ........ദാമോദരന്‍ മാഷ്‌ പ്രതിവചിച്ചു .........എന്നാല്‍ അവരുടെ ആദര്‍ശ പ്രസങ്ങതത്തിലോന്നും....
ഞങ്ങള്‍ കുട്ടികള്‍ക്ക് അത്ര രസം തോന്നിയില്ല സമരം ഒരു പതിവായതില് , ഞങള്‍ അതിരറ്റ് സന്തോഷിച്ചു
ആര്‍ക്കു വേണ്ടി പഠിക്കുന്നു - എന്തിനു വേണ്ടി പഠിക്കുന്നു .....ഒന്നും ഒരു നിശ്ചയമില്ലല്ലോ ?
വീട്ടില്‍ നിന്നു തള്ളി വിടുന്നു ....അത്ര തന്നെ .....പടിചില്ലെങ്കില്‍ മീന്‍ കൊട്ട കെട്ടേണ്ടി വരുമെന്ന -
ബാപ്പയുടെ ശാസന മാത്രം ഞാനോര്‍ത്തു...

ലോങ്ങ്‌ ബെല്‍ അടിച്ചതും - കുട്ടികള്‍ ചിന്നി ചിതറിയോടി .....കൂട് തുറന്നു വിട്ട കോഴികളെ പോലെ .........
അപ്പോള്‍ എന്തെന്നില്ലാത്ത ആവേശം ഞങ്ങളില്‍ പ്രകടമായിരുന്നു !
Tags: innumpadippumudakkam, shortstory, ചെറുകഥ

അഭിപ്രായങ്ങളൊന്നുമില്ല: