2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

അദ്ര്ശ്യ കരങ്ങള്‍ !

എന്‍റെ ഹൈസ്കൂള്‍ കാലം ...., മിക്കവാറും പടിത്തമല്ല , പഠിപ്പ് മുടക്കലാണെന്ന് പറയട്ടെ ..! ഞാനതിനു ഉത്തരവാദിയല്ല - സമരം ചെയ്യുന്ന കുട്ടികളും , അതിലേക്കു തള്ളി വിടുന്ന പാര്ട്ടിക്കാരുമാണ് ... എന്തിനീ സമരങ്ങള്‍ ..? ഇന്നും എനിക്ക് ഉത്തരം ഇല്ല !. എന്നാലും സമരം - ഒരു സൌകര്യമായിരുന്നു . നമുക്ക് കഥ പറയാം ....... അങ്ങിനെയിരിക്കെ , വന്നു ഭവിച്ച ഒരു സമര ദിനം , പത്തരയായിരിക്കും .. ലോങ്ങ്‌ ബെല്‍ അടിച്ചു . എല്ലാം ശുഭം ...ആയുഷ്മാന്‍ ഭവഃ ..സമരം ജയിച്ചേ .....സ്കൂള്‍ വിട്ടേ .. ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികള്‍ ഒത്തു കൂടി ........ ഇന്നത്തെ ദിവസം അടിച്ചു പൊളിക്കണം ''കലക്കണം '' അതാണ്‌ ആ കാലഘട്ടത്തെ പ്രയോഗം മറ്റേത്‌ പിന്നെ വന്നതാണ് ... പലരും പല ആലോചനകള്‍ നടത്തി ...... എങ്ങിനെ കലക്കണം അതാണല്ലോ ചര്‍ച്ച ചിലര്‍ സിനിമക്കു പോകാം എന്ന് ....മറ്റു ചിലര്‍ മയ്യഴി കടപ്പുറത്ത് പോകാം . സിനിമക്ക് പോയാല്‍ വീട്ടില്‍ , അടിയുരപ്പാണെന്നു ഇടയ്ക്ക് ഞാന്‍ ഓര്‍ത്തു.... അങ്ങിനെ ഭൂരിപക്ഷം മാനിച്ചു ......... മയ്യഴി പുഴയും കടലും , അതിന്‍റെ സംഗമ കാഴ്ചയും ലക്ഷ്യമിട്ട് നടത്തം തുടങ്ങി ….. കുറുക്കു വഴി പിടിച്ചാല്‍ ഒരു രണ്ടര കിലോമീറ്റര്‍ അത്രയേ കാണൂ … ആടിയും , പാടിയും , ആര്‍ത്ത്‌ അട്ടഹസിച്ചും ....കടപ്പുറം എത്തിയതറിഞ്ഞില്ല ..... കുറെ നേരം കക്കയും , ചിപ്പിയും പെറുക്കിയും കടലിനോടും , കടല്‍ കാറ്റിനോടും - കിന്നരിച്ചും ആര്‍ത്തുല്ലസിച്ചു . ഞങ്ങള്‍ എട്ടു പേരുണ്ട് ...മടക്കം എണ്ണം കുറയരുതെല്ലോ , കടലിനോടാ കളി!.... ഞങ്ങള്‍ പലരും കടലിലേക്ക്‌ സാകൂതം നടന്നു ...മുട്ടിനു മേലെ വെള്ളത്തില്‍ ആടിത്തിമര്‍ക്കുന്ന തിരമാലകള്‍ .... നീന്തല്‍ പോലും അരിയാത്ത പെരട്ടകള്‍ ..ദൈവാധീനം ! ഒന്നും പറ്റിയില്ല... അകലെ മുക്കുവര്‍ തോണിയില്‍ നിന്നും വല എറിയുന്നു .... മീന്‍ പിടുത്തം ബഹു ജോര്‍ !....പരുന്തുകള്‍ മാനത്ത്‌ വട്ടമിട്ടു പറക്കുന്നു ........ മാനം പൊടുന്നനെ കറുത്തു.........കാറ്റ് വീശി നല്ല മഴയുടെ ലക്ഷണമാണ് ... മുന്നോടിയായി ചെറിയ ഇടി മുഴക്കവും ...... ഞങ്ങളെ ചെറിയ പേടി വലയം ചെയ്തു .. തിരിച്ചു പോകാന്‍ തീരുമാനിക്കയായിരുന്നു , പക്ഷെ മഴ പെയ്തു ...തിമര്‍ത്ത് തന്നെ ..... ആകെ നനഞ്ഞു വശായി .....കേറി നില്‍ക്കാന്‍ അടുത്തൊന്നും ഒരു വീട് പോലുമില്ല ... അങ്ങകലെ കുറെ തോണികള്‍ കിടപ്പുണ്ട് ...ഞങ്ങള്‍ അങ്ങോട്ടോടി ... എല്ലാരും അതിന്റെ ചെരുവില്‍ തലയോതുക്കി ..കുറെ നേരം ഇരുന്നു ..... അങ്ങിനെ പതിയെ മഴ ശമിച്ചു ....ഞങ്ങള്‍ ശര്ട്ടഴിച്ചു തല തോര്‍ത്തി...... നനഞ്ഞ പുസ്തകങ്ങള്‍ അടുക്കി പിടിച്ചു ... വല്ലാത്ത വിശപ്പ്‌ ! ഒന്നും കഴിച്ചില്ലല്ലോ … എങ്കിലും അടുത്ത ലക്ഷ്യത്തിലേക്ക് തിരിച്ചു . ഇടയ്ക്ക് കപ്പലണ്ടി വാങ്ങി , അതും കൊറിച്ചു നടത്തം തുടര്‍ന്നു..... മയ്യഴി പുഴയുടെ തീരങ്ങളിലൂടെ .. പ്രകൃതി മനോഹാരിതയും , കുളിര്‍ കാറ്റും പുതിയ ഒരുന്മേഷം തരുന്നുണ്ടായിരുന്നു ... പച്ചപ്പില്‍ കുളിച്ച തെങ്ങിന്‍ തോപ്പുകളുടെ , വിദൂര വീക്ഷണം എന്നെ ഹട്ടാതാകര്ഷിച്ചു . വശാലമായ പുഴയിലൂടെ , തലങ്ങും വിലങ്ങും തുഴഞ്ഞു നീങ്ങുന്ന വഞ്ചികള്‍ .. അധികവും മീന്‍ പിടുത്തക്കാര്‍ .... ഞങ്ങള്‍ നടത്തത്തിനു വേഗം കൂട്ടി ...വൈകി ചെന്നാല്‍ വീട്ടില്‍ അടിയുറപ്പാ.... ഇത്തരം സര്‍ക്കീട്ടിനൊന്നും പോകരുതെന്ന് പലപ്പോഴും പറയുന്നതാ ...... എനിക്ക് ചെറിയ കുറ്റ ബോധം തോന്നാതിരുന്നില്ല .... ഉമ്മ എപ്പോഴു റോഡു ക്രോസ് ചെയ്യുന്ന കാര്യത്തില്‍ വ്യാകുലപ്പെടാരുന്ദ്‌ ! അങ്ങിനെ ഓരോന്നാലോചിച്ചും ..കളിച്ചും ഒക്കെ നടക്കവേ ഞങ്ങള്‍ക്ക് മുമ്പില്‍ റയില്‍ പാളം പ്രത്യക്ഷമായി -\ തെല്ലു ദൂരെ റയില്‍ പാതയുടെ ഓരം ചേര്‍ന്ന് മുന്നോട്ടു നടന്നു ... പാലമാണ് ഞങ്ങളുടെ ലക്‌ഷ്യം താഴെ, കൊച്ചു ഓളങ്ങള്‍ തീര്‍ത്ത് മയ്യഴിപ്പുഴ പരന്നൊഴുകുന്നു .. പാലത്തില്‍ നിന്ന് നോക്കിയാല്‍ - പുഴയും വിശാലമായ തീരവും , അവിടെ കാറ്റിലാടുന്ന വൃക്ഷ തലപ്പുകളും കാണാന്‍ നല്ല ഭംഗിയാണ് കുളിര്‍ കാറ്റ് അപ്പോഴും അടിക്കുന്നുണ്ടായിരുന്നു ...ഞങ്ങള്‍ ആനന്ദത്താല്‍ മതിമരന്നിരുന്നു! കളിയും ചിരിയും ഇരട്ടിച്ചു ....അത് കൂക്കിയും അട്ടഹാസവുമായി വളര്‍ന്നു ,... അങ്ങനെ നേരം പോയത് ഒട്ടും അറിഞ്ഞിരുന്നില്ല ...... ഞങ്ങള്‍ പാലത്തിന്റെ നടുവില്‍ നിന്നും ഏതാണ്ട് കരയിലേക്ക് പിനവാങ്ങവേ.. ഓര്‍ക്കാപ്പുറത്ത് ...അതാ ...തീവണ്ടിയുടെ ചൂളം വിളി ഉയരുകയായി ! .... പിന്നെ മിന്നല്‍ പിണര്‍ പോലെ കുതിച്ചതാ വരുന്നു ....ഗര്ജ്ജനത്തോടെ..... അതെ തീവണ്ടി തന്നെ !....പാഞ്ഞടുക്കയാണ് .... ആലോചിച്ചു നില്ക്കാന്‍ നേരമില്ല ....ഒരു നിമിഷം ... ഏതോ അജ്ഞാത കരങ്ങള്‍ ... ഞങ്ങളെ ഒന്നടങ്കം കരയുടെ വശങ്ങളിലേക്ക് തള്ളി മാറ്റിയ പോലെ ...! പിന്നെ അടുത്ത നിമിഷങ്ങള്‍ .....കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ മാറ്റൊലി കൊണ്ടു..! ഭൂമി പിളര്‍ക്കുമാര് ......! തീവണ്ടിയുടെ ചലന വേഗങ്ങള്‍ പ്രകന്ബനം കൊണ്ടു . ജീവിതത്ത്തിലിന്നോളം കേള്‍ക്കാത്ത ഭീകര ശബ്ദം ! ഞാന്‍ പേടിച്ച് അരണ്ട്....ആര്‍ത്തു കരഞ്ഞു പോയി മറ്റു കുട്ടികളുടെയും അവസ്ഥ അത് തന്നെ,,,,,,,, ഞങ്ങള്‍ പരസ്പരം കെട്ടി പിടിച്ചിരുന്നു പോയി ....തെല്ലിട , ബോധം നഷ്ടമായ പോലെ ,,, പിന്നെ, മെല്ലെ കണ്ണ് തുറന്നു നോക്കി ....പരിസര ബോധം വീണ്ടെടുത്തു . ഇല്ലാ .....എനിക്കൊന്നും പറ്റിയിട്ടില്ല ..ഞാന്‍ സഹപാഠികളെ നോക്കി ....? അതെ ....ഇല്ല ..അവര്‍ക്കും ഒന്നുമില്ല ,,,, ഒന്നും പറ്റിയില്ലല്ലോ ??..... ആവൂ ദൈവം കാത്തൂ! ..... വഴിയെ വന്ന അപരിചിതന്‍ ഞങ്ങളോട് തിരക്കി .....അയാള്‍ സ്തബധനായിരുന്നു. സിഗ്നല്‍ നോക്കിയില്ലേ ?.....കുത്തനെ നില്‍ക്കുന്നത്‌ കണ്ടില്ലേ ? എവിടുന്ന് ...വന്നു നിങ്ങള്‍ ...എന്തിനു !? ചാകാനായി..... അയാള്‍ ഞങ്ങളെ കണക്കിന് ശാസിക്കുന്നുണ്ടായിരുന്നു ........ ഞങ്ങള്‍ പരസ്പരം പഴിച്ചു ...സ്ഥല കാല ബോധമില്ലായ്മയും - വിഡ്ഢിത്തവും ഓര്‍ത്തത്‌ മുഖം മ്ലാനമായി ... കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ഉമ്മയെ ഞാന്‍ ഓര്‍ത്തു പോയി ...... അപ്പോള്‍ കുറ്റ ബോധം എന്നെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു ....... ഞങ്ങളെ രക്ഷിച്ച അദൃശ്യ കരങ്ങളെ ....ആ ശക്തിയെ ....ആ ദയാപരനെ ഞങ്ങള്‍ സ്ഥുതിച്ചു . വരേണ്ടായിരുന്നു ........ ഒരിക്കലും വരേണ്ടായിരുന്നു... Tags: story, അനുഭവകഥ





19 Comments
NeeLPaL- അന്‍വര്‍ സെയീദ്‌Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on May 26, 2009 at 12:27am
Delete CommentУ@R_i M n DReamZZ , സാക്ഷി - thanx 4 cmnts .........
ഒരന്തോം കുന്തോം ഇല്ലാത്ത അന്ന് ....അങ്ങിനെയൊക്കെ ...
പിന്നെ റെയില്‍ പാലോം , പോലീസും രണ്ടിട്ത്തല്ലേ ...
മാഹിയുടെ ഇക്കരെ (തലശ്ശേരി) ഭാഗം മാത്രമേ കഥയില്‍ വരുന്നുള്ളൂ
അപ്പുറത്താണ് മദ്യ ശാലകളും മറ്റും ഉള്ളത്‌ /
മാഹി പെരുന്നാളും പ്രശസ്തമാണ്
മാഹി പോണ്ടിച്ചേരിയില്‍ പെടുന്നതിനാല്‍ പെട്രോളിനും വില കുറയും , കേരളത്തെക്കാള്‍
രണ്ടര രൂപ കുറവ്‌ - പിന്നെ എലെക്ട്രിക്/എലെക്ട്രോനിക്‌ സാടനങ്ങള്‍ക്കും വില കുറവ്‌
അങ്ങിനെ മാഹി എല്ലാം കൊണ്ടും ആശ്രിത വല്സലന്‍.........
У@R_ MyDReamZZComment by Ð£@R_ MyDReamZZ on May 26, 2009 at 12:01am
Delete CommentHahahha__________maheyile police pidikathirunathu nnaayiii
സാക്ഷിComment by സാക്ഷി on May 25, 2009 at 10:15pm
Delete Commentmayyazheennokke kettappol ithilum kooduthal pratheekshichu.
NeeLPaL- അന്‍വര്‍ സെയീദ്‌Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on May 25, 2009 at 8:23pm
Delete Commentവായിച്ചതിനും പ്രതികരിച്ചതിനും നന്ദി........ കുട്ടന്‍ തമ്പുരാന്‍, Minuprem
MinupremComment by Minuprem on May 25, 2009 at 7:53pm
Delete Commentമയ്യഴി ഓർമ്മകൾ നന്നായി......
അനീഷ് ചെന്നിത്തല @ “രാക്കൂട്ടം“Comment by അനീഷ് ചെന്നിത്തല @ “രാക്കൂട്ടം“ on May 25, 2009 at 5:01pm
Delete Commentനന്നായി... ഐഡിയിലെ സമന്വയം...കുറിപ്പും...
NeeLPaL- അന്‍വര്‍ സെയീദ്‌Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on May 25, 2009 at 4:27pm
Delete Commentകഥ വായിച്ചു പ്രതികരിച്ചതിന് നന്ദി സിദ്ദീക്ക് ....
ഓര്‍മ്മകള്‍ , അനുഭവങ്ങള്‍ ഇനിയും -
ബാക്കിയുണ്ട് , അതെല്ലആം കഥയായി വിരിഞ്ഞേക്കാം......
Sidhiq AboobackerComment by Sidhiq Aboobacker on May 25, 2009 at 4:16pm
Delete Commenteni nalla anubngal ezhuthuvan allahu ningale anugrhikatte....... Super ayittundu................
NeeLPaL- അന്‍വര്‍ സെയീദ്‌Comment by NeeLPaL- അന്‍വര്‍ സെയീദ്‌ on May 25, 2009 at 3:11pm
Delete Commentവായിച്ചതിനും പ്രതികരിച്ചതിനും നന്ദി മനോഹര്‍ജീ .........
അടുത്തതില്‍ '' !!!! ??? '' ഇതൊക്കെ കുറയ്ക്കും തീര്‍ച്ച .
Manohar ManikkathComment by Manohar Manikkath on May 25, 2009 at 3:05pm
Delete Commentനന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍
!!!! ??? കുറക്കുക
നല്ല എഴ്ത്തിന് ഇതൊക്കെ വേണോ.....(ഇത്ചോദ്യമാണ് പിന്നെന്തിനാണ് ഈ ? )
  • 1
  • 2









അഭിപ്രായങ്ങളൊന്നുമില്ല: