പ്രാപഞ്ചികയാഥാര്‍ത്ഥ്യങ്ങളും മനുഷ്യന്‍റെ നിസാഹതയും കാരണം ഒരു ദൈവത്തിന്‍റെ ആവശ്യകത നൈസര്‍ഗ്ഗികമായി തന്നെ മനുഷ്യനില്‍ അന്തര്‍ലീനമാണ്,ഏതൊരു കഠിനഹ്റ്ദയനും സ്വസ്ഥതയുംസാന്ത്വനവും ശാന്തതയും ആഗ്രഹിക്കുന്നു,തനിക്ക് രകഷയും അനുഗ്രഹവുമാകുന്ന ഒരു മാര്‍ഗ്ഗമായിദൈവത്തില്‍ അവന്‍ വിശ്വസിക്കുന്നു.കുറ്റം ചെയ്യാതിരിക്കുക എന്നതും ശിക്ഷയെ ഭയപ്പെടുക എന്നതുംമനുഷ്യന്‍റെ ആത്മബോധമാണു,മറ്റു ജീവ ജാലങ്ങള്‍ക്കില്ലാത്തതുംഇത് തന്നെ.ദൈവം രണ്ടു മാര്‍ഗ്ഗംകാണീച്ചു - പഠിപ്പിച്ചു തന്നു - അതില്‍ ഒന്നു നന്മയിലധിഷ്ഠിതവും മറ്റേത് തിന്മയിലധീഷ്ഠിതവും.തെരഞ്ഞെടുപ്പിന്‍റെ സ്വാതന്ത്ര്യവും മനുഷ്യന് തന്നെ.അതിനു യഥാക്രമം പ്രതിഫലവും നിശ്ചയിച്ചു.അതാണു സ്വര്‍ഗ്ഗ നരകം എന്നു ചുരുക്കി വിളിക്കുന്നത്.കൊമ്പ് കുലുക്കി അന്യരുടെ മേല്‍ അന്യായവും അധിക്രമവും നടത്തി ആരാലും ചോദ്യം ചെയ്യപ്പെടാതെ അതിക്രമിയായി രാജ്യദ്രോഹിയായി ജീവിക്കുന്നവരെ പലരേയും നാം ഇവിടേ കാണുന്നു മറുഭാഗത്ത്സമൂഹത്തില്‍ നന്മയും ശാന്തിയും അഭിവ്രിതിയും ഗുണകാംശകളുമായി, ത്യാഗസന്നദ്ധരായി ചിലരും,ഇവര്‍ മരിച്ച് കഴിഞ്ഞാല്‍ എല്ലാം കഴിയുന്നു വെങ്കില്‍ - ഒന്നാമത് പറഞ്ഞവര്‍ ബുദ്ധിജീവിയുംരണ്ടാമത് പറഞ്ഞവര്‍ വെറും വിഡ്ഡിക്കളുമെന്നല്ലേ സാമാന്യബുദ്ധിക്കാര്‍ പറയൂ.
പരലോക വിശ്വാസംഇല്ലാത്തവര്‍ ഇവിടെ അധിക്റമം നടത്താത് വെറും രാജ്യ നിയമത്തെ പേടിച്ചു മാത്രമോ - അതല്ലനൈസര്‍ഗ്ഗികമായ നന്മയുടെ തേട്ടം അവന്‍റെ അബോധമനസ്സില്‍ നിന്നു തികട്ടി വരുന്നത് കൊണ്ടല്ലേ.അപ്പൊള്‍ ദൈവികമായ ഒരു അവബോധം സ്വന്തം സത്തയില്‍ നിലീനമെന്നല്ലെ നാം മനസ്സിലാക്കേണ്ടത്ആത്മാംശം എന്നത് ദൈവാംശമല്ലേ,ഈ ചേതനയല്ലേ മരിക്കുമ്പോള്‍ നമ്മില്‍ നഷ്ടമാവുന്നതും -അപ്പോള്‍ നമ്മേ സ്ര്ഷ്ടിച്ചതാരു എന്നാ ചോദ്യത്തിനു , ദൈവം എന്നേ ആത്മബോധമുള്ളവര്‍ക്ക് പറയാന്‍ പറ്റൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ