എന്തിനു ഈ വിലക്കുകള്‍ ! വ്യകതമാണ് മനുഷ്യന്‍ മാത്രമാണു ഈ വിധി വിലക്കുകള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്, മറ്റു ജീവജാലങ്ങള്‍ സര്‍വ്വതന്ത്ര സ്വതന്ത്രര്‍. അവയ്ക്ക് വസ്ത്രവുമില്ല പെരുമാറ്റ ചട്ടങ്ങളും ഇല്ല , അവയ്ക്കു സ്രിഷ്ഠിപ്പില്‍ എന്താണോ നിയോഗം അത് മാത്രം ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നു. ഒരു ചെടി - മരമായ് പടര്‍ന്ന് പന്തലിച്ച് കായ്കനികള്‍ ഏകി നിശ്ചിത കാലയള്‍വില്‍ മ്ര്തിയടയുന്നു.മൈക്രൊ പ്രൊസെസ്സറില്‍ എന്താണോ പ്രോഗ്രാം ചെയ്തത് അതിനപ്പുറം ഒന്നു അതിനു ചെയ്യേണ്ടതില്ല. എന്നാല്‍ മനുഷ്യ സ്രിഷ്ഠിപ്പ് ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥം.പിറക്കുന്നത് ഒന്നും പഠിക്കാതെ എന്നാല്‍ ജീവിത ചക്രത്തിനിടയില്‍ എന്തെല്ലാ അവന്‍ പഠിച്ചെടുക്കുന്നു.എന്താണു മനുഷ്യന്‍റെ പ്രത്യേകത? അവനു വിവേചന ബുദ്ധി നല്‍കപ്പെട്ടിരിക്കുന്നു.അവനു നല്ലതും ചീത്തയും തെറ്റും ശരിയും അറിയാം വിജയവും പരാജയവും അറിയാം അക്രമിക്കാനും രക്ഷിക്കാനും അറിയാം.പുരാതന മനുഷ്യന്‍ നാണംകാരണം നഗ്നത മറച്ചു.അവന്‍ തീ കണ്ടു പിടിച്ചു ഭക്ഷണം പാചകം ചെയ്തു കഴീക്കാന്‍ പഠിച്ചു..അങ്ങിനെ ഇപ്പോഴിതാ അവന്‍ പറക്കാന്‍ വരെ പഠിച്ചിരിക്കുന്നു. വിവേക ബുദ്ധിയുണ്ടെങ്കിലും,തെറ്റെന്നറിഞ്ഞു കൊണ്ട് തന്നെ മനുഷ്യന്‍ അതിക്രമങ്ങള്‍ ചെയ്യുന്നത് നാം കാണുന്നു. ഒന്നാമതായി, നന്മയേക്കാള്‍ തിന്മയോട് ആണു അവന്‍റെ ആഭിമുഖ്യം. രണ്ടാമതായി,താനെന്ത് ചെയ്താലും ശിക്ഷിക്കപ്പെടില്ല എന്നാ ധാര്‍ഷ്ഠ്യവും അഥവാ ദേഹേഛയ്ക്ക് അടിപ്പെടാനുള്ള വ്യഗ്രത. അപ്പോല്‍ നന്മയില്‍ പിടിച്ചു നിര്‍ത്താന്‍ പര്യാപ്തമായ ഒരു ആദര്‍ശം അനിവാര്യമായി വരുന്നു. എന്തൊക്കെ ചെയ്യാം അല്ലെങ്കില്‍ ചെയ്ത് കൂടാ എന്ന വ്യക്തവും ദീര്‍ഘ വീക്ഷ്ണമുള്ളതുമായ വിധിവിലക്കുകള്‍ ഇവിടെ പ്രസക്തമാകുന്നു.അത് നമ്മുടെ ഭദ്രമായ സാമൂഹ്യജീവിതത്തിനു അനുഗുണമായിരിക്കുകയും വേണം. ഇവിടെയാണ് ദൈവിക മാര്‍ഗ്ഗദര്‍ശനങ്ങള്‍ നമുക്ക് തുണയാകുന്നത്. ആരും കാണുന്നില്ല എങ്കില്‍ പോലും എല്ലാം ദൈവം കാണുന്നു എന്നാ ഒറ്റ കാരണത്താല്‍ നമുക്കു തെറ്റില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന വിശ്വാസത്തിന്‍റെ അടിത്തറയാണ് ലോകത്തെ- മറ്റേത് നിയമസംഹിതയേക്കാളും മഹത്തരമെന്നു നിസ്സംശയം ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ