2010, ജനുവരി 8, വെള്ളിയാഴ്‌ച

പിന്‍ വിളി







വിട ചൊല്ലിപ്പീരിയുവാന്‍ എന്തെളുപ്പം
മറക്കുവാനൊക്കുമോ നിന്‍ വളകിലുക്കം
തേന്‍ ചിരിയിലുതിരും ആ മൊഴി മുത്തുകള്‍
കേള്‍ക്കാന്‍ ഞാന്‍ ബധിരനായെന്നോ
പരിഭവം നിറച്ച ആ കണ്‍പീലികള്‍
തലോടാന്‍ ഞാന്‍ അനര്‍ഹനായെന്നോ

എനിക്കെന്‍റെ ഇന്നലേകള്‍ തിരിച്ചു തരൂ
നിന്‍റെ സാമിപ്യം നുകര്‍ന്ന് ഞാന്‍
ഒരു മാത്രകൂടി നിന്നിലലിയട്ടേ
എന്നിട്ടും നീയകലുന്നുവോയെന്‍
പിന്‍ വിളി കേള്‍ക്കാതെ
പ്രിയേ നീ വരില്ലേ
ഒരിക്കലും..

2010, ജനുവരി 6, ബുധനാഴ്‌ച

ത്യാഗത്തിന്നു കിട്ടിയ സമ്മാനം (മിനിക്കഥ)








അന്നെന്‍റെ ബാല്യത്തില്‍ ഒരു സൈക്കിളിന്ന് മോഹിച്ചു..എനിക്കു കിട്ടിയില്ല.
പകരം പഴയ ഒരു ടയര്‍ കിട്ടി അതുരുട്ടിക്കളിച്ച് ത്റ്പ്തനായി..

പിന്നീടൊരിക്കല്‍, വാടകക്കെടുത്ത സൈക്കിളിന്‍റെപല്‍ച്ചക്രം ഒരു വീഴ്ച്ചയില്‍ പൊട്ടി.
നഷ്ടപരിഹാരമായ് നാല്പ്പത് രൂപ വാടകക്കാരന്‍ ആവശ്യപ്പെട്ടു.
കൊടുക്കാന്‍ പൈസ കയ്യിലില്ലായിരുന്നു...കണ്ണീരില്‍ മുങ്ങി ഞാന്‍ നിന്നു.
ബാപ്പയോട് പറയുമെന്ന അയാളുടെ ഭീഷണിയില്‍ പണം ഒടുക്കാമെന്നു ഏറ്റു.

സ്കൂളില്‍ പോകുന്നേരം രണ്ട് രൂപ തരുമായിരുന്നു.ഉച്ചയൂണിന്നും ബസ് ടിക്കറ്റിനും കഷ്ടി..
അതില്‍ നിന്നും പിശുക്കി ഒരു രൂപ വെച്ച് ദിവസവും കടം വീട്ടിക്കൊണ്ടിരുന്നു.
ഒരു ദിവസം മുടങ്ങിയാല്‍ വീണ്ടും ഭീഷണീ - ബാപ്പ... പല്ലവി
ഞാന്‍ എങ്ങിനേയും തന്നു തീര്‍ക്കാമെന്നേറ്റു.

വീട്ടില്‍ ബാപ്പ ഉപയോഗിച്ചിരുന്ന പഴയ സൈക്കിളിന്‍റെ അവശീഷ്ടങ്ങള്‍ മച്ചില്‍ കിടപ്പുണ്ടായിരുന്നു,
ഹാന്‍റിലും പിന്നെ റിമ്മും അതും ഉരുട്ടി വയല്‍ വരമ്പിലൂടെ വാടക പീടിക ലക്ഷ്യ്മാക്കി നടന്നു
ഇത് കൊടുത്ത് കടം വീട്ടാമെന്ന ശുഭപ്രതീക്ഷയോടെ ..

“ഇമ്മാതിരി രണ്ടെണ്ണം വേണേല് നിനക്ക് തരാം സൌജന്യമായി”
കുറുക്കനുണ്ടോ കോഴിയേ വിടുന്നു..കാശിങ്ങെട്. ആയാള്‍ ക്ഷോഭിച്ചു.

അപ്പോള്‍ ആ വില്ലന്‍ സൈക്കിളിനെ ഞാന്‍ അവിടെ കണ്ടു.
വെല്‍ഡിംഗ്ചെയ്ത് വാടകക്കായ് വെച്ചിരിക്കുന്നു..
അയാള്‍ തടിച്ചു കൊഴുത്തു വരുന്നതായി ഞാന്‍ കണ്ടു.
ഞാന്‍ എന്നെ നോക്കി..കയ്യും കാലും മെലിഞ്ഞിരിക്കുന്നു..
ഉച്ചപ്പട്ടിണി കുറേ നാളായല്ലോ..സാരയില്ല ഞാന്‍ എന്നെ സമാദാനിപ്പിച്ചു നിരാശനായി മടങ്ങി.

കടം വീട്ടല്‍ മുറക്കു നടക്കുന്നുണ്ടായിരുന്നു.. ബാപ്പ ഇതൊന്നും അറിയുന്നില്ലഎന്നതില്‍ ആശ്വാസം തോന്നി..
ഒടുക്കം നാല്പതാം ദിവസം വന്നെത്തി. ഒരു രൂപയുമായ് ഞാന്‍ ചെന്നു. വാടകക്കാരന്‍ അര്‍ത്തിയോടെ അത് വാങ്ങിച്ചു.

തിരികെ വരുമ്പോള്‍ വലിയ ഏതോ ഭാരം ഇറക്കി വെച്ച ആശ്വാസമായിരുന്നു വഴി നീളെ..
ഇളം കാറ്റില്‍ തിരയിളക്കുന്ന നെല്‍ വയലിലൂടെ വീടിനെ ലക്ഷ്യമിട്ടു.

അതാ മുറ്റത്തൊരു നീല സൈക്കിള്‍.. തിള ങ്ങുന്ന പുതിയൊരെണ്ണം..!!
കണ്ണുകള്‍ ജിജ്ഞാസായാല്‍ വിടര്‍ന്നു.....
ആരുടേതാ ബാപ്പ ഈ പുതിയ സൈക്കിള്‍..!!!
ഇത് ബാപ്പ നിനക്കായ് വാങ്ങിച്ചതാണു മോനേ..
നീ ചെയ്ത ത്യാഗത്തിന്ന് സമ്മാനമായി..
ബാപ്പയുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു.
ബാപ്പാ പുന്നാര ബാപ്പാ..ഞാന്‍ ബാപ്പയെ കെട്ടിപ്പിടിച്ചു.
നീ നല്ല കുട്ടിയാണെടാ..
വാത്സല്യത്തോടെ എന്‍റെ മുടിയില്‍ തടവിക്കൊണ്ട് ബാപ്പ പറഞ്ഞു.