2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

പരമാര്‍ത്ഥം !






കവിത - അന്‍വര്‍ സെയ്ദ്


നേരറീയാന്‍ നേരത്തെ അറിയാന്‍ 
നേരം വെളുപ്പിനേ കാത്തിരുന്നു   
പത്രത്താളുകള്‍ ഹ്രസ്വദര്‍ശിനികള്‍
ആഗോള ബന്ധിത സങ്കേതങ്ങള്‍..
മിക്കതും ആവാഹിച്ചഭംഗുരം -
തരിച്ചു പോയെന്‍ മനം


സത്യത്തെ വ്യത്യസ്തമായ്‌
കൊല ചെയ്ത വാര്‍ത്തകള്‍
നിഴലുകള്‍ക്ക്‌ ആള്‍രൂപം ചാര്‍ത്തിയ രചനകള്‍
നേരിന്റെ നെറുകയില്‍ നോവിന്റെ മുറിവുകള്‍
സത്യമോ മിഥ്യയോ , കാഴ്ച തന്‍ തെളിച്ചം മങ്ങിയോ
ശങ്കയാല്‍ കണ്ണടകള്‍ പലത് മാറി നോക്കി
ഫലമോ - ഹ കഷ്ടം !


എങ്കിലും നിശ്ചയം - അനുദിനം ഭവിക്കും
സംഗതികള്‍ തന്‍ സത്യം
ഏവര്‍ക്കുമൊരുപോല്‍ അല്ലെന്ന സത്യം


പുഞ്ചിരിക്കും മനസ്സാക്ഷിക്കുള്‍നിറം
വിഷമയം, നിഷ്പക്ഷതയോ കപടം
ഒരു ജാതി തന്‍ തേങ്ങല്‍ -
മറു ജാതിക്കോ വെറും പൊട്ടിച്ചിരി


ഏങ്ങലടിച്ചൊരുവനീ സത്യം പറയുവേല്‍
കപട ''നിഷ്പക്ഷന്‍'' പോലും വാളോങ്ങുന്നു
കൊടും ഭീകരന്‍ എന്നവര്‍ ചാപ്പ കുത്തുന്നു
തിരിച്ചറിവിന്‍ വായ്മൂടും - അവര്‍
തന്നെ ഭീകരില്‍ -ഭീകരര്‍ എന്ന് സത്യം


നിക്ഷിപ്ത താലപര്യം സഫലമാക്കും -
പ്രചണ്ട പ്രചാരണം, സത്യത്തെ
കൊല ചെയ്യും എന്നു നിശ്ച്യം
കേഴും ഹതഭാഗ്യന്നേകിടും കരാഗൃഹങ്ങള്‍
ഫലം - വാഴും നികൃഷ്ടര്‍ ഭയലേശമന്യേ
വൃഥാ - നിയമങ്ങള്‍ കാറ്റില്‍ പറപറക്കും


നേരിന്‍ പൊരുള്‍ കാണും ബഹു ഭൂരിപക്ഷം
സദാ തലോടുന്നു മര്‍ത്ത്യനെ സുകൃത ചിത്തം
നാനാത്വമേകും സത്പ്രഭ കെടുത്താന്‍
ന്യൂനമാം കഷ്മലര്‍ക്കാവില്ല സത്യം
നീതിക്കായ്‌ അലമുറകൂട്ടും പഥിതര്‍ക്ക്
ഏകുമോ ദൈവമേ നിന്‍ പരമമാം നീതി ...




*******************************************************
Tags: -kavitha

അഭിപ്രായങ്ങളൊന്നുമില്ല: