2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

പശ്ചാതാപം - കവിത


കവിത - അന്‍വര്‍ സെയ്ദ്


പരകോടി യുഗങ്ങള്‍ പിറകേ...
ശൂന്യതയിലൊരു പിണ്ഡം
അനാദിയില്‍, സാന്ദ്രത തന്‍
പാരമ്യതയില്‍ മഹാ വിസ്ഫോടനം
പദാര്‍ത്ഥ വികാസ പരിണിതിയില്‍
തണുത്തുറഞ്ഞു ഖര രൂപമാര്‍ന്നു
കിടപ്പിതല്ലോ വിസ്മയപ്രപഞ്ചം

പരകോടി ജീവല്‍ തുടിപ്പുകള്‍ കാണ് വൂ
അതിലൊരു വിവേക ബുദ്ധിയാല്‍
പുഞ്ചിരി തൂകി ഇരിപ്പതോ മനുഷ്യന്‍
അറുനൂറു കോടിയില്‍ - അത്രമേല്‍
വ്യതിരിക്ത്ഥത ..
ഒരുവനില്‍ കാണും മുഖമല്ല
മറ്റൊരുവനില്‍
പുറം കാഴ്ച ഏകുന്ന സാദൃശ്യം
അകക്കാഴ്ച്ചയില്‍ കാണുവതില്ല നേര്

അവന്‍റെ രക്തവും ബീജവും ഗന്ധവും
പോരാ - മുടിയും വിരല്‍ തുമ്പ് പോലുമേ
ഭിന്നമാം വ്യക്തിത്തങ്ങള്‍ ആയ് പരിലസിപ്പൂ
സങ്കീര്‍ണ്ണമാം സൃഷ്ടിസ്ഥിതി തന്‍
കരവിരുതും കാര്യശേഷിയുമേകുവാന്‍
അചേതനയാം പിണ്ടമോ - നീ ദൈവമോ
പരമമാം സത്യം നീ ദൈവമല്ലോ -
ഏകനാം ദൈവമല്ലോ

നിന്‍ പരാശക്തിയില്‍ തീര്‍ത്ത
വര്‍ണ്ണ പ്രപഞ്ചത്തില്‍ - ഞാന്‍
വെറുമൊരു പുല്‍ കൊടി മാത്രമല്ലോ
നീ തന്ന ജ്ഞാനവും ചേതനയും
ഞാനെന്ന അഹം ബോധത്താല്‍
എന്നിലെ നിന്നെ ഞാന്‍ കൊന്നതല്ലേ
നിഷേധ വായനയില്‍ കുരുങ്ങി ഞാന്‍
സത്യത്തെ പുറം കാലിനാല്‍ തട്ടിയല്ലോ

നിന്‍ മഹത്വമറിയാന്‍ ഞാന്‍
ഒട്ടു വൈകിയോ ഏകനേ
നീയെന്ന സത്യം അറിയുന്ന ഞാനിന്നു
പറയുന്നിതാ സത്യം - നീയില്ലയെന്കിലോ
ഞാനില്ല നിശ്ച്യം ഈ പ്രപഞ്ചമില്ല വ്യക്തം
പ്രണമിക്കാം ഞാന്‍ സദാ പ്രായശ്ചിത്തനായ്‌
കാത്തരുളീടണേ നാഥാ മാപ്പരുളീടണേ നാഥാ

അഭിപ്രായങ്ങളൊന്നുമില്ല: