2009, നവംബർ 27, വെള്ളിയാഴ്‌ച

പെരുമഴക്കാലം

(നഷ്ട വര്‍ഷം:ഇക്കൊല്ലത്തെ മലവെള്ളവും നഷ്ടമായി,
ഇനിഅടുത്തതിനു നാടു പിടിക്കണം)
മഴക്കാലം ഒരു ആഘോഷം തന്നെയാണ്. ഇറയത്ത് ഇറ്റിറ്റ് വീഴുന്ന മഴ നീര്‍ത്തുള്ളിയില്‍ കൈകള്‍ നീട്ടുന്നതും,കടലാസ് തോണീ ഒഴുക്കുന്നതും, അതിരു കടന്ന് മുറ്റത്തെ മഴയില്‍ കുളിക്കുന്നതും...അങ്ങിനെ മഴ വറ്ഷത്താല്‍ വയലില്‍ വെള്ളം കേറിവരുന്നതും കാത്ത്, വെളുപ്പാന്‍ കാലത്ത് ശൂന്യമായ വയല്‍ കണ്ട് നിരാശയടഞ്ഞ ദിനങ്ങള്‍..എല്ലാം ഇന്നലെയെന്ന പോലെ മനസ്സില്‍ തെളിയുന്നു.

കാത്തിരിപ്പിന്‍റെ ദിനങ്ങള്‍ നീണ്ടതില്ല ... വയല്‍ പുഴയായി മാറി..മനസ്സില്‍ ആഹ്ലാദം തിര തല്ലി .. പിന്നെ വയലിന്‍റെ ഇരു കരകളിലും പലരും കുത്തിയിരിപ്പായി,മുങ്ങാന്‍ കുഴിയിടുന്നവര്‍.. മലക്കം മറിയുന്നവര്‍, മീന്‍ പിടുത്തക്കാര്‍, വാഴത്തട കൂട്ടിക്കെട്ടി ഇരു കരയിലേക്കും തുഴയുന്നവര്‍, തൊണ്ടര കെട്ടി നീന്തല്‍ പടിക്കുന്ന കുട്ടികള്‍ ദൂരങ്ങളില്‍ നിന്നും കുന്നിറങ്ങി വന്ന് മലവെള്ളം കാണ്‍ഊന്നവര്‍..വയലോര വാസികളെ തേടിയെത്തിയ വെള്ളത്തില്‍ അലക്കാന്‍ വരുന്ന പെണ്ണുങ്ങള്.... പര്യയിക്കയും ചന്ദ്രനും വലിയ തോണീയുമായി വരുമ്പോള്‍..കൂക്കി വിളി ,ആര്‍പ്പു വിളി അങ്ങിനെ വര്‍ഷക്കാലം ഞങ്ങളുടെ വയലില്‍ ഒരു വള്ളം കളീയുടെ ആഹ്ലാദതിമര്‍പ്പാണു സമ്മാനിക്കുന്നത്

(അന്ന് വാഴത്തടി - ഇന്ന ഫോറിന്‍ തോണി)
വെള്ളം താഴുന്നോ അതല്ല പൊന്ങ്ങുന്നോ എന്ന തര്‍ക്കം എല്ലാ വര്‍ഷത്തേയും പോലെ ഒരു വശത്ത്നടക്കുന്നുണ്ടായിരുന്നു.അതിനായ് കമ്പുകള്‍ കുത്തി അടയാളം വെച്ചിട്ടാണു കഞ്ഞി കുടിയ്ക്കാന്‍ പോകുന്നത് എന്നാല്‍ അത് പൊക്കി വെച്ചു പറ്റിക്കുക എന്നത് ഞങ്ങളുടെ സ്ഥിരം പരിപാടിയാണു, തിരികെ കഞ്ഞി മോന്തി വരുന്ന കൂട്ടുകാര്‍ “ അയ്യോ വെള്ളം താണു..പോകുമ്പോള്‍ ഉള്ളതിലുമൊരടി താണൂ”...ഇത് മറയത്തിരുന്നു കേട്ട് ചിരിക്കാന്‍ ഞങ്ങള്‍..ഇതേ അനുഭവം മറിച്ചും ഉണ്ടാവും..അങ്ങിനെ ഒരു കോമ്പ്രമൈസ് എന്ന നിലക്ക് ഇരുവരും ഒരു നിഗമനത്തിലെത്തും..അതെ നിന്ന നില്പാ താണിട്ടുയില്ല പൊങ്ങീട്ടുയില്ലാ..
ആടിത്തിമര്‍ത്താറാടി ..പതിയെ നേരമിരുട്ടി..മ്ലാനമായ മുഖങ്ങള്‍.. ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് തീരുമോ ഈ ആഘോഷം എന്ന ആദി ഞങ്ങളെ വേട്ടയാടി.. എങ്ങാനും മഴ നിന്നു പോകുമോ വെള്ളം താഴ്ന്നേക്കുമോ?
“മലവെള്ളമാ“ പോരാത്തതിനു തോരാത്ത മഴയും..നമ്മുടെ വീട്..ഒലിച്ച് പോകുമോ ? ബര്യന്ചനും തരിപ്പ ബാലനും പറയുകയായിരുന്നു..എങ്കിലും സംഗതി മേലോട്ടാണ് എന്നതില്‍ ഉള്ള് സന്തോഷിച്ചു. വെള്ളം താഴല്ലേ പടച്ചോനേ എന്ന പ്രാര്‍ത്ഥനയോടെ അടുത്ത പ്രാഭാതം പുലരുന്നതും കാത്ത് ഉറങ്ങാതെയുറങ്ങി..

അകലെ പള്ളി മിനാരത്തില്‍ ബാങ്കൊലി..പൂവന്‍ കോഴി കൂകി ..കാക്കകള്‍ കരഞ്ഞു..അവറ്റകളുടെ ശബ്ദത്തില് ദുഖം തളം കെട്ടിയിരുന്നു.. ഞങ്ങള്‍ മെല്ലെ പടിവാതില്‍ വാതില്‍ തുറന്നു..കണ്ണൂകള്‍ വയലിലേയ്ക്കെറിഞ്ഞു..അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു അത്..മലവെള്ളം മുറ്റത്തെത്തി നില്‍ക്കുന്നു..പാരാവാരം കണക്കെ, മേലെ പറമ്പിലെ വാഴതലപ്പുകള്‍ മാത്രം കാണാം..കോലായില്‍ കൂനിയിരിക്കുന്നു ബര്യന്‍ചനും തരിപ്പ കണ്ണനും..കൂടെ പെണ്ണുങ്ങളും പിള്ളാരും..ഒഴിഞ്ഞ് കിടന്നിരുന്ന തൊഴുത്തില്‍ കാലികള്‍ നിന്നു മോങ്ങുന്നു..എല്ലാം പ്രളയം ഇക്കരെയെത്തിച്ച അക്കരെക്കാര്‍..കീരി മൂലക്കാര്‍ ഒന്നടങ്കം കുടിയേരിയിരിക്കുന്നു.അതാ പിന്നെയും വരുന്നു തോണീകള്‍ നിറയെ ആള്‍ക്കാര്‍..ആര്‍പ്പു വിളിയും അട്ടഹാസവുമില്ലാതെ.. ഇത്ര ദുരിതം വിത്യ്ക്കുന്ന ഒന്നാണോ മലവെള്ളം ?

പ്രഭാതത്തിന്‍റെ ശാന്തതയില്‍ അങ്ങകലെ കടലിലെ കോളിളക്കം ഞാന്‍ കാതോര്‍ത്തു..പടച്ചവനേ പ്രപഞ്ചത്തിന്‍റെ സര്‍വ്വ താളവും തെറ്റിയോ? മഴ എന്നിട്ടും വാശിയാലെ തിമര്‍ക്കുകയല്ലോ..എല്ലാരും വിറങ്ങലിച്ചിരിക്കുന്നു.. ഇന്നലത്തെ ആഘോഷത്തിമര്‍പ്പ് ഓര്‍ത്തു. വെള്ളം കേറാന്‍ ആശിച്ചതിന്‍റെ ശിക്ഷയാണോ..ഞങ്ങള്‍ കൂട്ടുകാര്‍ ഭയപ്പാടോടെ പരസ്പരം നോക്കി..മുതിര്‍ന്നവര്‍ അപ്പോള്‍ മനം നൊന്തു പ്രാര്‍ത്തിക്കുന്നുണ്ടായിരുന്നു...“പുലര്‍ച്ചെ നോക്കുമ്പോ.. മുറ്റത്ത് മുട്ടിനു മേല്‍ വെള്ളായീര്ന്ന് ഇപ്പോ ലേശം വലിഞ്ഞിട്ടുണ്ട് വെള്ളം താഴുന്ന ലക്ഷണമാ ” തളം കെട്ടിയ നിശബ്ദതയെ ഭജ്ഞിച്ച് കുഞ്ഞമ്മതിക്ക പറഞ്ഞു.അതൊരു ആശ്വാസ മന്ത്രമായി തോന്നി. പടച്ചോനേ..ഇനിയൊരിക്കലും ഇമ്മാതിരി വെള്ളം കേറരുതേ.. അപ്പോള്‍ എന്‍റെ മനസ്സും പ്രാര്‍ത്ഥിക്കയായിരുന്നു.

റോഡ് തോടായപ്പോള്‍

അഭിപ്രായങ്ങളൊന്നുമില്ല: