2009, നവംബർ 23, തിങ്കളാഴ്‌ച

ഒരു ചക്കയുടെ ദുരന്ത കഥ




  മിനിക്കഥ- അന്‍വര്‍ സെയ്ദ്
എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍, അന്ന് കുഞ്ഞാലി ആറാം ക്ലാസ്സില്‍ പഠിക്കുകയാവും. ക്ലാസില്‍ വൈകിയെത്തുന്നത് പതിവാക്കിയ കുഞ്ഞാലിയെ മാഷ് ശാസിക്കുമായിരുന്നു, എന്നാല്‍ അവന്‍ എന്തെങ്കിലും കാരണം പറഞ്ഞ് മാഷെ പറ്റിക്കും.
അങ്ങനെ ജനുവരിയിലെ തണുത്ത ഒരു പ്രഭാതം, കുഞ്ഞാലിയും കുഞ്ഞീബിയും തീകളത്തില്‍ ചെന്നു തീ കാഞ്ഞു കുളിരു മാറ്റി. ഇറയില്‍ തിരുകിയ ചിരട്ടയില്‍ നിന്നു ഉമിക്കരി എടുത്ത് പല്ല് തേച്ചു. കുഞ്ഞിയകത്ത് കേറിയപ്പോള്‍ തേന്‍ വരിക്കയുടെ മാസ്മര ഗന്ധം കുഞ്ഞാലിയെ ഉന്മാദ പുളകിതനാക്കി. നാക്കില്‍ വെള്ളമൂറി. അവനു ആക്രാന്തം മൂത്തു. എന്നാല്‍ ചക്കയുടെ കൈകാര്യ കര്‍ത്തവ്യം കുഞ്ഞീബിക്കാണു, രണ്ട് വയസ്സിന്‍റെ മൂപ്പാണ് ഈ അവകാശം അവള്‍ക്ക് നേടി കൊടുത്തത്. “ വലിയ മൂപ്പത്തി കുഞ്ഞാലിക്ക് നിരാശയായി. എന്താണു മാര്‍ഗ്ഗം അവന്‍റെ തലപുകഞ്ഞു.

കുഞ്ഞിബി ഇന്നു സ്കൂളില്‍ പോണില്ല എന്തായിരിക്കാം കാരണം, മറ്റൊന്നുമായിരിക്കില്ല - ഞാന്‍ പോയ തഞ്ചം നോക്കി ചക്ക മുഴുവന്‍ തിന്നു തീര്‍ക്കാനാവും മൂപ്പത്തിയുടെ പരിപാടിസമ്മതിക്കില്ല ഞാന്‍ആദി വ്യാധിയായി അവനില്‍ പടര്‍ന്നു…‘’പത്തായമേ ശരണമയ്യ‘’ കുഞ്ഞാലി നീര്‍നിമേഷനായി. കുഞ്ഞീബി ഉമ്മറത്ത് ഉരളില്‍ അരിയിടിക്കുകയാണു പുട്ടുണ്ടാക്കാന്‍..ഇതു തന്നെ പറ്റിയ സമയം ങ്യാഹ ഹ ഹ

ഞൊടിയിടയില്‍ മുഴുത്ത ചക്ക വാരിയെടുത്തു. ഇഴഞ്ഞിഴഞ്ഞ് ചായ്പില്‍ കയറി , കൊടുവാളെടുത്ത് വെട്ടി രണ്ടായി പകുത്തു..സംഗതി സക്സസ്..ഇനി പണ്ഡാരം കുഞ്ഞീബിയെങ്ങാനും വന്നേക്കുമോ !
വീണ്ടും പരിസരത്ത് കണ്ണുപരതി..ആരുമില്ല.മുറിയന്‍ചക്കയുമായികുഞ്ഞാലിപത്തായത്തിനുള്ളിലേയ്ക്ക്
ഊളിയിട്ടു. ഓരോന്നായി ചുളകള്‍ പിഴുതെടുത്ത് അണ്ണാക്കില്‍ തള്ളീ. അവന്‍റെ ഒടുക്കത്തെ ആക്രാന്തം !
ചക്കയുടെ സിംഹ ഭാഗവും അകത്താക്കി. ഇനി ചക്ക മടലെങ്ങാനും ബാക്കി വന്നാലായി. തീര്‍ക്കാനുള്ള
ബദ്ധപ്പാടില്‍ ചക്കച്ചേണീ തൊണ്ടയില്‍ കുടുങ്ങി. ശ്വാസം നിലച്ചേക്കുമോ എന്നു ശങ്കിച്ചു പോയി
ക്ഫും ങ്ക്ഫും..ചുമയുടെ ശബ്ദം പത്തായത്തിനുള്ളില്‍ ഡീട്ടീയെസ് പ്രതീതി തീര്‍ത്തു. എലിപ്പെട്ടിയില്‍
കുടുങ്ങിയ എലിയെ പോലെ കുഞ്ഞാലി പത്തായത്തില്‍ പിടഞ്ഞു..

അതേസമയം, ചക്ക കാണാതെ പരവശയായി കുഞ്ഞീബി ഒടുക്കം ചായ്പിലെത്തി..അപ്പോഴാണു പത്തായത്തില്‍ പിടയുന്ന കുഞ്ഞാലിയെ കാണുന്നത്. അനിയന്‍റെ ആക്രാന്തത്തില്‍ ആദ്യം ദേശ്യം തോന്നിയെങ്കിലും കുഞ്ഞാലിയുടെ നിസ്സഹായാവസ്ഥയിലവള്‍ക്ക് ഖേദം തോന്നി..അങ്ങിനെ പതിയെ അവനെ പുറത്തെടുത്ത് വെളിയില്‍ കൊണ്ട് പോയി ഇരുത്തി. അപ്പോഴും കുഞ്ഞാലിയുടെ ചുമ നിലച്ചിരുന്നില്ല. കുഞ്ഞീബി പുറം തടവി, തലപിടിച്ചു കുലുക്കി,ഒപ്പം കുഞ്ഞാലി വായില്‍ വിരലിട്ടു ഓക്കാനിച്ചു..ബ് ഹുവാ ആഹ്.. കുഞ്ഞാലി അകത്താക്കിയതെല്ലാം ചറ പറാ പുറത്തായിഹാവൂ ന്തോരാശ്വാസം..കുഞ്ഞീബി അതെല്ലാം നീ വാരിയെടുത്തോ?

കണക്കായിപ്പോയ് ങ്ക്ക് തരാതെ തിന്നതിതിന്നു പടച്ചോന്‍ തന്ന ശിക്ഷയാ ഇത് ആക്രകൊതിയന്‍..
കുഞ്ഞീബി ചൊടിച്ചുമതിയെട്ടീ..പോ അകത്ത് തൊടങ്ങി രണ്ടും കൂടി ഗുലുമാല്‍.. ഉമ്മ ഇടപെട്ടു
അങ്ങിനെ കുഞ്ഞീബി ചായ്പ്പില്‍ കിടന്ന പാതിമുറിയാക്കിയ ചക്കയുമായി പോരാട്ടം തുടങ്ങി, കുഞ്ഞാലിക്ക്
ബാക്കി വെക്കാതെ മുഴുവന്‍ അവള്‍ തന്നെ അകത്താക്കി, ചെറിയ പ്രതികാര ബുദ്ധിയോടെ..

ഈ കരണം മറിച്ചിലിനിടയില്‍ സമയം പോയത് തീരെ അറിഞ്ഞിരുന്നില്ല..സമയനിഴല്‍ അപ്പോഴേക്കും നടുമുറ്റത്തെത്തിയിരുന്നു - അഥവാ മണി പത്ത്.. കുഞ്ഞാലി സട കുടഞ്ഞു..കയ്യില്‍ കിട്ടിയ ബുക്കുമായി
സ്കൂളിലേയ്ക്കോടി.. ക്ലാസിന്‍റെ പടിവാതിയ്ക്കല്‍ അവന്‍ പട്ടിയേ പോലെ കിതച്ചു. ദാമോദരന്‍ മാഷ്
ക്ലാസെടുത്തു നില്‍ക്കയായിരുന്നു..

തെല്ലിട കുഞ്ഞാലി ചിന്തയിലാണ്ടു..എന്ത് കാരണം പറയും ?! … ഇന്നലെ പശുകുത്താന്‍ വന്നു.. ചെളിയില്‍ വീണു എന്നൊക്കെ പറഞ്ഞൊപ്പിച്ചു ഇന്നെന്തു പറയും..? ഏന്തായാലും ചക്ക ദുരന്തം പരയേണ്ടെന്ന് വെച്ചു  അതെ അതു തന്നെ മനസ്സില്‍ ചില എഡിറ്റിങ്ങുകള്‍ രൂപപ്പെടുത്തുകയായിരുന്നു
 മാഷേ,
ഞാനല്പം വൈകി, ഇന്നലത്തെ ആ പശു ഇന്നു എന്നെ കുത്താന്‍ വരാന്‍ വൈകിയതിനാലാണു ഞാന്‍
എത്താന്‍ വൈകിയത്. ആയതിനാല്‍ എന്നെ ക്ലാസില്‍ കേറ്റണമെന്നപേക്ഷ. ആത്മഗതം ഗദ്ഗദമായി
പുറത്തേയ്ക്ക് തികട്ടികുഞ്ഞാലിയുടെ പ്രസ്ഥാവന കേട്ട് മാഷടക്കം ക്ലാസില്‍ കൂട്ടച്ചിരി
പ്രകമ്പനം കൊണ്ടു.

കുഞ്ഞാലീസ് കുഞ്ഞീബീസ് തമാശകള്‍ ഇനിയും (തുടരും) ഇന്‍ശാ അള്ളാ..


അഭിപ്രായങ്ങളൊന്നുമില്ല: