2009, നവംബർ 30, തിങ്കളാഴ്‌ച

മായുന്ന വയല്‍ കാഴ്ച്ചകള്‍..

ഇല്ലൊരു മലര്‍ചില്ലചേക്കേറുവാന്‍...(സംഗീതം:രവീന്ദ്രന്‍)

ഇയ്യശ്ശേരി തഴെ വയലില്‍ ചിത്രീകരിച്ചത്:
******************************************
അടുത്ത കാലം വരെയും ഈ വയല്‍ സജീവമായിരുന്നു,കടവത്തൂരങ്ങാടിയിലേക്ക് തെക്കുള്ളവര്‍ക്കും പെരിങ്ങത്തൂരങ്ങാടിയ്ക്ക് കിഴക്കുള്ളവര്‍ക്കും പോകാന്‍ ഒരു കുറുക്കു വഴിയായിരുന്നു.ഞാറ്റു വേലയില്‍ പകലന്തിയോളം മുഴുകുന്ന തൊഴിലാളികള്‍ വരമ്പത്തിരുന്നു കപ്പയും മത്തിയും കഴിക്കുമായിരുന്നു,ഞാറ്റു പാട്ടുകളാല്‍ മുഖരിതമാവുന്ന വിള നിലം,കലപ്പയേന്തി വരുന്ന കര്‍ഷകനും,മൂരിക്കൂട്ടങ്ങളും...അവയെ തെളീച്ച് ഉഴുതു മറിക്കുന്ന പാടവും അന്നു നിത്യ കാഴച്ചയായിരുന്നു, എന്നാലിന്നോ അതൊരുഗതകാല സ്മരണയിലൊതുങ്ങുന്നു.മഴക്കാലത്ത് പിരിയോലക്കുടയും,തൊപ്പിക്കുടയും വെച്ച് മണ്ണില്‍ പൊന്നു വിളയിച്ചിരുന്നു, ഇടിഞ്ഞ വരമ്പുകള്‍ പുനനിര്‍മ്മിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ടയര്‍ ഉരുട്ടാന്‍ ആവേശമായിരുന്നു മൂര്‍ന്നു കിടയ്ക്കുന്ന പാടവയലില്‍,തുഷാര കണങ്ങള്‍ കാലിനെ കുളീരണീയിച്ചതും പുളകിതമായി തൊടുവാന്‍ പാച്ചില്‍ കളിച്ചതും,മണ്ണിന്‍റെ ഗന്ധം നാസരന്ദ്രങ്ങളെ ഉന്മത്താമാക്കിയതും മണ്ണൂരുട്ടി കോലങ്ങള്‍ ഉണ്ടാക്കിയതും..വയല്‍ വരമ്പില്‍ വീണു കിടക്കുന്ന ഞാറു വകഞ്ഞു മാറ്റി പാല്‍ മേടിക്കാന്‍ പോയ പ്രഭാതങ്ങള്‍..വേനലില്‍ രേഷനരി തോളിലേറ്റി വരുമ്പോള്‍ പാടത്തെ മണ്‍കട്ടകയ്ക്കിടയില്‍ മറിഞ്ഞ് പരവശനായതും എല്ലാം..ഇന്നലയെന്ന പോല്‍ മനസ്സില്‍ മിന്നി മറയുന്നു..
ഇന്നു വിജനമാണു ഈ പാടം, വല്ലവരുടെയും നിഴല്‍ പോലും കാണാന്‍ പ്രയാസം,എന്‍റെ വയലല്ലെങ്കിലും ഞാന്‍
സ്നേഹിച്ച വയല്‍, ഇന്നു വാടി തളര്‍ന്നു പോയതെന്തേ...അന്നത്തെ തിരയിളക്കുന്ന നെല്‍ വയല്‍,ഇന്നു ക്രിഷി
നടത്താതെ പാഴ്ഭൂമിയാക്കിയതെന്തേ...എല്ലാം പ്രക്ര്തി തരുന്നു, നാമോ പുറം തിരിഞ്ഞിരുന്നു കാലാട്ടുന്നു..എന്നിട്ട് പ്രക്റ്തി ഭംഗി ടി.വിയില്‍ കണ്ട് സായൂജ്യമടയുന്നു, അവര്‍ക്കെന്തിനു വയലും വയല്‍ കാഴച്ചയും!
മനയത്ത് താഴെ വയല്‍

അഭിപ്രായങ്ങളൊന്നുമില്ല: